Breaking News
രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  |
മഞ്ഞുരുകുമോ?ഖത്തറും ഉപരോധ രാജ്യങ്ങളും ഒരേ വേദിയിൽ

September 20, 2019

September 20, 2019

ഖത്തറിനെതിരെ ഉപരോധം തുടരുന്ന സാഹചര്യത്തിൽ ജി.സി.സി രാജ്യങ്ങൾ ഒരു മേശയ്ക്ക് ചുറ്റുമിരിക്കുന്ന സന്ദർഭങ്ങൾ അപൂർവമായി മാത്രമേ സംഭവിക്കാറുള്ളൂ.

വാഷിങ്ടണ്‍: ഖത്തറിനെയും സൗദി അറേബ്യയെയും ഒരു മേശയ്ക്കു ചുറ്റുമിരുത്തി അമേരിക്കയില്‍ സുരക്ഷായോഗം. യു.എസ് വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള മിഡിലീസ്റ്റ് സ്ട്രാറ്റജിക് അലയന്‍സാണ് വാഷിങ്ടണില്‍ യോഗം ചേര്‍ന്നിരിക്കുന്നത്. ഖത്തറിനും സൗദിക്കും അമേരിക്കയ്ക്കും പുറമെ സഖ്യത്തിലെ മറ്റ് അംഗങ്ങളായ കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍, ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തതായാണു വിവരം.

മേഖലയിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് സഖ്യം യോഗം ചേര്‍ന്നത്. സഖ്യരാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനെ കുറിച്ചും പൊതുഭീഷണികള്‍ നേരിടാനായി ഒന്നിക്കുന്നതിനെ കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. മേഖലയിലെ ഏറ്റവും പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളില്‍ സ്വീകരിക്കേണ്ട നയനിലപാടുകളും പ്രതിനിധികള്‍ ചര്‍ച്ച ചെയ്തു.

മേഖലയുടെ സുരക്ഷയെയും രാജ്യാന്തര എണ്ണ വിപണിയെയും പ്രതികൂലമായി ബാധിച്ച സൗദി അരാംകോ ഡ്രോണാക്രമണത്തെ യോഗം സംയുക്ത പ്രസ്താവനയില്‍ ഏകകണ്ഠമായി അപലപിച്ചു. ഖത്തറിനെതിരെ ഉപരോധം തുടരുന്ന സാഹചര്യത്തിൽ ജി.സി.സി രാജ്യങ്ങൾ ഒരു മേശയ്ക്ക് ചുറ്റുമിരിക്കുന്ന സന്ദർഭങ്ങൾ അപൂർവമായി മാത്രമേ സംഭവിക്കാറുള്ളൂ.


Latest Related News