Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
തലശേരി പീഡനം: പ്രവാസി വ്യവസായിയായ പ്രതിക്ക് ലൈംഗികശേഷിയില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയ ഡോക്ടര്‍ക്കെതിരെ കേസെടുക്കും

September 22, 2021

September 22, 2021

കണ്ണൂര്‍: പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയ്ക്ക് ലൈംഗിക ശേഷിയില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയ ഡോക്ടര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചു. കേസിലെ പ്രതിയായ തലശേരി ഗുഡ് ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവില്‍ ഉച്ചുമ്മല്‍ കുറുവാന്‍ കണ്ടി ഷറഫുദ്ദീ (68) ന് ലൈംഗിക ശേഷിയില്ലെന്നാണ് തലശേരി ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്.

പോക്സോ ഉള്‍പ്പെട്ട ഗൗരവമേറിയ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ തെറ്റിദ്ധരിപ്പിക്കും വിധം ലൈംഗിക ക്ഷമത പരിശോധ റിപ്പോര്‍ട്ട് ഡോക്ടര്‍ നല്‍കിയതായാണ് പോലീസിന്‍റെ പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. ജില്ലാ പോലീസ് ആസ്ഥാനത്തെ ലീഗല്‍ സെല്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് ഇക്കാര്യം വ്യക്തമായത്. തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ ഡോക്ടര്‍ക്കെതിരെ കേരള പോലീസ് ആക്ടിലേയും ഐപിസിയിലേയും വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോയുടെ സാങ്കേതികാനുമതി ലഭിച്ചാലുടന്‍ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യും.


Latest Related News