Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
പോലീസുകാരിയെ കൊലപ്പെടുത്തിയത് തങ്ങളല്ലെന്ന് താലിബാൻ

September 06, 2021

September 06, 2021

കാബൂൾ : അഫ്ഗാനിസ്ഥാനിലെ പ്രവിശ്യാ പട്ടണത്തില്‍ പോലീസുകാരിയെ വെടിവെച്ചു കണി സംഭവത്തിൽ തങ്ങൾക്ക്ബാ പങ്കില്ലെന്ന്നു താലിബാൻ.  മധ്യ ഘോര്‍ പ്രവിശ്യയുടെ തലസ്ഥാനമായ ഫിറോസ്കോയിലെ ബന്ധുക്കളുടെ മുന്നിലുള്ള കുടുംബ വീട്ടില്‍ വച്ചാണ് നെഗാർ എന്ന പോലീസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ താലിബാനെ പ്രതിചേർത്ത വാർത്തകൾ പുറത്തുവന്നിരുന്നു.അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരായ അടിച്ചമര്‍ത്തല്‍ വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട് വരുന്നതിനിടെയാണ് കൊലപാതകം.

നെഗറിന്റെ മരണത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നും സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുകയാണെന്നും താലിബാന്‍ ബിബിസിയോട് പറഞ്ഞു.

'ഞങ്ങള്‍ക്ക് സംഭവത്തെക്കുറിച്ച്‌ അറിയാം, താലിബാന്‍ അവളെ കൊന്നിട്ടില്ലെന്ന് ഞാന്‍ സ്ഥിരീകരിക്കുന്നു, ഞങ്ങളുടെ അന്വേഷണം തുടരുന്നു.' വക്താവ് സബിയുല്ല മുജാഹിദ് പറഞ്ഞു.

മുന്‍ ഭരണസമിതിയില്‍ ജോലി ചെയ്തിരുന്ന ആളുകള്‍ക്ക് താലിബാന്‍ ഇതിനകം പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നുവെന്നും നെഗറിന്റെ കൊലപാതകം 'വ്യക്തിവൈരാഗ്യം അല്ലെങ്കില്‍ മറ്റെന്തെങ്കിലും' ആയിരിക്കുമെന്നും സബിയുല്ല മുജാഹിദ് പറഞ്ഞു.

ശനിയാഴ്ച താലിബാന്‍ ഭര്‍ത്താവിന്റെയും മക്കളുടെയും മുന്നില്‍ വെച്ച്‌ നെഗറിനെ തല്ലുകയും വെടിവെക്കുകയും ചെയ്തുവെന്ന് മൂന്ന് ഉറവിടങ്ങള്‍ ബിബിസിയോട് പറഞ്ഞു. താലിബാന്‍ വീട്ടിലേക്ക് അതിക്രമിച്ച്‌ കയറി വെടിവെക്കുയായിരുന്നെന്നും മൃതദേഹത്തിന്റെ മുഖം വികൃതമാക്കിയെന്നും കുടുംബം വ്യക്തമാക്കിയിരുന്നു.


Latest Related News