Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ലോകത്ത് സ്വാധീനം ചെലുത്തിയ 100 നേതാക്കളിൽ താലിബാൻ നേതാവ് മുല്ലാ ബരാദറും

September 16, 2021

September 16, 2021

വാഷിംഗ്ടണ്‍: താലിബാന്‍ നേതാവിനെ ഏറ്റവും ലോകത്ത് സ്വാധീനം ചെലുത്തിയവരുടെ പട്ടികയില്‍പെടുത്തി ടൈംമാഗസിന്‍. എല്ലാവര്‍ഷവും അവസാനം പ്രസിദ്ധീകരിക്കുന്ന ലോകത്തിലെ 100 പ്രമുഖരുടെ പട്ടികയിലാണ് താലിബാന്‍ നേതാവ് മുല്ല ബരാദറുടെ പേരും ഉള്‍പ്പെട്ടത്. ലോകത്തില്‍ ഏറ്റവും സ്വാധീന ശക്തിയുള്ള ഈ വര്‍ഷത്തെ 100 പ്രമുഖരുടെ പട്ടികയിലാണ് താലിബാന്‍ നേതാവിനും പ്രധാന്യത്തോടെ ഇടംനല്‍കിയിരിക്കുന്നത്. 2001ല്‍ അഫ്ഗാനിലെ അധിനിവേശം നടന്ന മാസത്തെ ടൈംമാഗസിനിലും അന്ന് താലിബാനായിരുന്നു ഒരു പ്രമുഖ വിഷയം. 

അമേരിക്കയുമായി ദോഹയിലെ എല്ലാ സമാധാന ചര്‍ച്ചകളിലും നേതൃത്വം കൊടുത്ത നേതാവാണ് മുല്ല ബാരാദര്‍.താലിബാന്‍ സംഘത്തിലെ ശാന്തനും ഏറെ ബഹുമാനിക്കപ്പെടുന്ന മുതിര്‍ന്ന നേതാവ് എന്ന നിലയിലാണ് ടൈം മാഗസിന്‍ ബാരാദറിനെ വിശേഷിപ്പിക്കുന്നത്. അമേരിക്കയുടെ അഫ്ഗാന്‍ ഉടമ്ബടികളിലെ പ്രത്യേക പ്രതിനിധി സാല്‍മായ് ഖാലീല്‍ സാദയുമായി സ്ഥിരം ബന്ധപ്പെട്ടിരുന്നതും സമാധാന ചര്‍ച്ചാ സമയത്തെ താലിബാന്റെ നേതാവും ബാരാദറായിരുന്നു.

അഫ്ഗാന്‍ മുന്‍ ഭരണകൂടത്തിന്റെ കാലത്ത് 2010ല്‍ ബാരാദറിനെ പാകിസ്താന്‍ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അമേരിക്ക അഫ്ഗാനില്‍ നിന്നുള്ള പിന്മാറ്റകാര്യത്തില്‍ 2018ല്‍ തീരുമാനം എടുത്തതോടെ ബരാദറിനെ പാകിസ്താന്‍ മോചിപ്പിച്ചു. തുടര്‍ന്ന് ഖത്തര്‍ കേന്ദ്രീകരിച്ചാണ് താലിബാന്റെ രാഷ്‌ട്രീയ നേതൃത്വം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക : ലിങ്ക് 


Latest Related News