Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
താലിബാൻ പുതിയ സർക്കാർ രൂപീകരിച്ചു,മുഹമ്മദ് ഹസൻ പ്രധാനമന്ത്രി

September 07, 2021

September 07, 2021

കാബൂള്‍: പഞ്ചഷിര്‍ താഴ്‌വര കീഴടക്കിയതിന് പിന്നാലെ താലിബാന്‍ അഫ്ഗാനിലെ പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മുഹമ്മദ് ഹസന്‍ അഖുന്‍ദ് ആണ് പ്രധാനമന്ത്രി. താലിബാന്റെ സഹസ്ഥാപകന്‍ അബ്ദുല്‍ ഗനി ബറാദര്‍ ഉപ പ്രധാനമന്ത്രിയാകും. താലിബാന്റെ ഡെപ്യൂട്ടി ലീഡറായ സിറാജുദ്ദീന്‍ ഹഖാനിയാണ് ആഭ്യന്തര മന്ത്രി. ആമിര്‍ ഖാന്‍ മുത്തഖിയാണ് വിദേശകാര്യ മന്ത്രി. രാഷ്ട്രീയകാര്യ മേധാവി ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റനക്‌സായി വിദേശകാര്യ സഹമന്ത്രിയാകും. താലിബാന്‍ സ്ഥാപകന്‍ മുല്ലാ ഉമറിന്റെ മകന്‍ മുല്ലാ യാക്കൂബ് ആയിരിക്കും അഫ്ഗാന്റെ പുതിയ പ്രതിരോധ മന്ത്രി. കാബൂളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ താലിബാന്‍ വക്താവ് സബീഹുല്ലാ മുജാഹിദ് ആണ് പുതിയ സര്‍ക്കാരിലെ മന്ത്രിമാരെയും അവരുടെ വകുപ്പുകളും പ്രഖ്യാപിച്ചത്. ഇടക്കാല സര്‍ക്കാരിനെയാണ് പ്രഖ്യാപിച്ചതെന്ന് സബീഹുല്ല പറഞ്ഞു.

പല വകുപ്പുകളിലും മന്ത്രിമാരെ ഇപ്പോള്‍ നിയമിച്ചിട്ടില്ല. നിയമനം വൈകാതെയുണ്ടാകും. പ്രധാന വകുപ്പുകളിലെ മന്ത്രിമാരെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അഫ്ഗാന്‍ സ്വാതന്ത്ര്യം നേടിയിരിക്കുകയാണെന്നും അഫ്ഗാന്‍ ജനതയുടെ താല്‍പ്പര്യമാണ് രാജ്യത്ത് നടപ്പാക്കുകയെന്നും വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു. ഇന്ന് മുതല്‍ അഫ്ഗാനില്‍ ഒരു ശക്തിക്കും ഇടപെടാന്‍ സാധിക്കില്ല. നിരവധി വിദേശ രാജ്യങ്ങളുമായി താലിബാന്‍ ബന്ധപ്പെട്ടുവരികയാണ്. അവരുടെ നയതന്ത്ര പ്രതിനിധികളെ അഫ്ഗാനിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും സബീഹുല്ല മുജാഹിദ് പറഞ്ഞു.

അഫ്ഗാനിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്നതാകും പുതിയ സര്‍ക്കാര്‍ എന്ന് താലിബാന്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ച മന്ത്രിമാരില്‍ വനിതകളില്ല. വനിതകള്‍ക്ക് ഉന്നത പദവി സര്‍ക്കാരില്‍ നല്‍കിയേക്കില്ല എന്നാണ് വിവരം. ഒട്ടേറെ വെല്ലുവിളികളാണ് താലിബാന്റെ പുതിയ സര്‍ക്കാരിനെ കാത്തിരിക്കുന്നത്. സാമ്ബത്തിക രംഗം തകര്‍ന്നടിഞ്ഞിരിക്കുകയാണ്. ഇതായിരിക്കും രാജ്യം നേരിടുന്ന ആദ്യ വെല്ലുവിളി. കൂടാതെ കടുത്ത ദാരിദ്ര്യത്തിലേക്ക് അഫ്ഗാന്‍ പോകാനുള്ള സാധ്യതയും തള്ളാനാകില്ല. ലോകരാജ്യങ്ങളുടെ സഹായമുണ്ടെങ്കില്‍ മാത്രമേ ഈ പ്രതിസന്ധി മറികടക്കാന്‍ താലിബാന് സാധിക്കൂ. എന്നാല്‍ അമേരിക്കയും സഖ്യരാജ്യങ്ങളും താലിബാനുമായി സഹകരിക്കാനുള്ള സാധ്യത കുറവാണ് എന്നാണ് വിവരം.

താലിബാന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം മാത്രമേ അവരുമായി സഹകരിക്കുന്ന കാര്യം ആലോചിക്കൂ എന്നാണ് യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും അറിയിച്ചിട്ടുള്ളത്. എന്നാല്‍ താലിബാന്‍ സര്‍ക്കാരുമായി സഹകരിക്കാന്‍ തയ്യാറാണ് എന്നാണ് ചൈനയുടെയും പാകിസ്താന്റെയും നിലപാട്. കാബൂള്‍ വിമാനത്താവളം ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കുന്നത് ഖത്തര്‍, തുര്‍ക്കി എന്നീ രാജ്യങ്ങളും യുഎഇയുടെ ഒരു കമ്ബനിയും ചേര്‍ന്നാണ്. അഫ്ഗാനില്‍ പാകിസ്താന്റെ ഇടപടെലുണ്ടോ എന്ന് നിരീക്ഷിച്ചുവരികയാണ് ഇന്ത്യ. താലിബാന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷമാകും ഇന്ത്യ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.


Latest Related News