Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
മൂക്കിൽ നിന്നുള്ള സ്രവ പരിശോധനയിലൂടെ മാത്രം ഒമിക്രോൺ വൈറസ് സ്ഥിരീകരിക്കാനാവില്ലെന്ന് പുതിയ പഠനം

January 08, 2022

January 08, 2022

ലോകമാകെ ഭീതി വിതക്കുന്ന കോവിഡ് മഹാമാരിയുടെ പുതിയ വകഭേദമായ ഒമിക്രോണിനെ സ്വാബ് പരിശോധനയിലൂടെ കണ്ടെത്താൻ കഴിയില്ലെന്ന് പഠനം. അമേരിക്കൻ ആരോഗ്യ ജേർണലിൽ വന്ന ഈ പഠനം 29 ഒമിക്രോൺ രോഗികളെ ആസ്പദമാക്കിയാണ് നടന്നത്. രോഗം ബാധിച്ച ശേഷമുള്ള ആദ്യദിവസങ്ങളിൽ സ്വാബ് പരിശോധന കൊണ്ട് കാര്യമില്ലെന്നാണ് ഈ പഠനറിപ്പോർട്ട് വ്യക്തമാക്കുന്നത്. 

മൂക്കിൽ നിന്നുള്ള സ്രവത്തിനൊപ്പം, തൊണ്ടയിൽ നിന്നുള്ള സാമ്പിളും ശേഖരിക്കണമെന്ന നിർദ്ദേശമാണ് റിപ്പോർട്ട് മുന്നോട്ടുവെക്കുന്നത്. ആരോഗ്യരംഗത്തെ വിദഗ്ദനായ ഡോക്ടർ മൈക്കൽ മിനയും ഈ നിർദേശത്തെ പിന്തുണച്ച് രംഗത്തെത്തി. ഒമിക്രോൺ വൈറസ് ആദ്യമെത്തുക തൊണ്ടയിലും ഉമിനീരിലുമാണെന്നും, മൂക്കിൽ ഇവ എത്താൻ ദിവസങ്ങൾ എടുക്കുമെന്നും ഡോക്ടർ വിശദീകരിച്ചു. അതേസമയം, പരിശോധനാ കിറ്റിന്റെ നിർമാതാക്കൾ, കിറ്റിൽ എഴുതിയിരിക്കുന്ന നിർദേശങ്ങൾ പാലിക്കാൻ അപേക്ഷിച്ചു. കിറ്റ് ഉപയോഗിച്ച് സ്വയം പരിശോധിക്കുന്ന രോഗി തൊണ്ടയിൽ നിന്നും സ്രവം ശേഖരിക്കാൻ ശ്രമിക്കുന്നത് അപകടമാണെന്നും നിർമാതാക്കൾ അറിയിച്ചു.


Latest Related News