Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
കേരളത്തിൽ കുരങ്ങുപനിയെന്ന് സംശയം,യു.എ.ഇയിൽ നിന്നെത്തിയ ആൾ നിരീക്ഷണത്തിൽ

July 14, 2022

July 14, 2022

തിരുവനന്തപുരം : വിദേശത്തു നിന്നും കേരളത്തിലെത്തിയ യാത്രക്കാരനിൽ കുരങ്ങുവസൂരിക്ക് സമാനമായ ലക്ഷണങ്ങൾ കണ്ടതായി ആരോഗ്യമന്ത്രി വീണാ ജോർജ്.രോഗിയെ പ്രത്യേകം നിരീക്ഷണത്തിലാക്കിയതായും ആരോഗ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മൂന്നു ദിവസം മുമ്പ് യു.എ.ഇയിൽ നിന്നെത്തിയ ആളിലാണ് രോഗലക്ഷണം കണ്ടത്.എന്നാൽ വിശദമായ പരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ രോഗം സ്ഥിരീകരിക്കാൻ കഴിയൂ എന്നും ആരോഗ്യമന്ത്രി പറഞ്ഞു. സാമ്പിൾ പൂണെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്.ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി.അതേസമയം,രോഗി ഏതു ജില്ലയിൽ നിന്നുള്ള ആളാണെന്നു മന്ത്രി വ്യക്തമാക്കിയില്ല.സ്ഥിരീകരിച്ചാൽ മാത്രമേ ഇതിന് പ്രസക്തിയുള്ളൂ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News