Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
മീഡിയ വണ്ണിനെ വിലക്കിയ നടപടി, കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്

March 10, 2022

March 10, 2022

ഡൽഹി : മലയാള മാധ്യമമായ മീഡിയ വണ്ണിന്റെ സംപ്രേക്ഷണം വിലക്കിയ കേന്ദ്രനടപടിയിൽ സുപ്രീം കോടതി വിശദീകരണം ആവശ്യപ്പെട്ടു. മീഡിയ വൺ ഹർജി നൽകിയതിന് പിന്നാലെയാണ് കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചത്. വിലക്കിനോട് അനുബന്ധിച്ചുള്ള എല്ലാ രേഖകളും ഹാജരാക്കാനും നിർദ്ദേശമുണ്ട്. കേന്ദ്രം ഏർപ്പെടുത്തിയ വിലക്ക് ശെരിവെച്ച ഹൈക്കോടതി വിധിക്കെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് സുപ്രീം കോടതിയിൽ ഹരജി നൽകുകയായിരുന്നു. ഇതുകൂടാതെ, ചാനലിലെ ജീവനക്കാർക്ക് വേണ്ടി മീഡിയ വൺ എഡിറ്റർ പ്രമോദ് രാമനും, കേരള പത്രപ്രവർത്തക യൂണിയന് വേണ്ടി ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷും സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരുന്നു. 

ഹൈക്കോടതി വിധിക്കെതിരെ ഇടക്കാല ഉത്തരവ് വേണമെന്ന മീഡിയാവണ്ണിന്റെ ആവശ്യം അടുത്ത ചൊവ്വാഴ്ചയാണ് കോടതി പരിഗണിക്കുക. അന്ന് തന്നെ ഇടക്കാല ഉത്തരവ് പ്രഖ്യാപിക്കാൻ ശ്രമിക്കുമെന്നും ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ജനുവരി 31 നാണ് കേന്ദ്രം മീഡിയ വണ്ണിന് വിലക്ക് പ്രഖ്യാപിച്ചത്. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും, ഫെബ്രുവരി എട്ടിന് ഹൈക്കോടതി കേന്ദ്രത്തിന് അനുകൂലമായി വിധി പ്രഖ്യാപിച്ചു, പിന്നാലെയാണ് മീഡിയ വൺ മാനേജ്‌മെന്റ് സുപ്രീം കോടതിയിൽ എത്തിയത്. ചാനലിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ ഹാജറായപ്പോൾ, അഡീഷണൽ സോളിസിറ്റർ ജനറൽ അമൻ ലേഖിയാണ് കേന്ദ്രത്തിനായി വാദിച്ചത്.


Latest Related News