Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
പെട്രോൾ വിലവർദ്ധനവിനെതിരായ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു, നടൻ ജോജു ജോർജിന്റെ വാഹനം തല്ലിത്തകർത്തു

November 01, 2021

November 01, 2021

കൊച്ചി : അടിക്കടി ഉണ്ടാവുന്ന പെട്രോൾ-ഡീസൽ വിലവർദ്ധനവിനെതിരെ കോൺഗ്രസ് നടത്തിയ പ്രതിഷേധസമരം സംഘർഷത്തിൽ കലാശിച്ചു. സമരത്തെ തുടർന്ന് ഗതാഗതകുരുക്ക് രൂപപ്പെട്ടതാണ് പ്രശ്നത്തിന് കാരണമായത്. രാവിലെ 11 മണി മുതൽ 1 മണി വരെ ഇടപ്പള്ളി വൈറ്റില ബൈപ്പാസിലാണ് സമരം നടന്നത്. 

സമരത്തെ തുടർന്ന് ബ്ലോക്ക് രൂപപ്പെട്ടതോടെ ജോജു ജോർജ്ജ് സമരക്കാരോടുള്ള രോഷം പ്രകടിപ്പിക്കുകയായിരുന്നു. ഇതിൽ പ്രകോപിതരായ സമരാനുകൂലികൾ ജോജുവിന്റെ വാഹനം തല്ലിത്തകർത്തു. മദ്യലഹരിയിലായിരുന്നു ജോജുവെന്നും, വനിതാ പ്രവർത്തകരെ അടക്കം നടൻ ആക്ഷേപിച്ചെന്നും സുധാകരൻ അടക്കമുള്ള കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചെങ്കിലും, ജോജു മദ്യപിച്ചിട്ടില്ലെന്നാണ് പരിശോധനാഫലം. ജീവിക്കാൻ അനുവദിക്കണമെന്ന അപേക്ഷയാണ് രാഷ്ട്രീയപാർട്ടികൾക്ക് മുന്നിൽ വെക്കാനുള്ളത് എന്നായിരുന്നു സംഭവത്തിൽ ജോജു ജോർജിന്റെ പ്രതികരണം.


Latest Related News