Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ബ്ലഡ് മണി : ഈ തമിഴ് സിനിമയിൽ ശിഹാബ് തങ്ങളും മുനവ്വറലി തങ്ങളുമുണ്ട്(വീഡിയോ)

December 26, 2021

December 26, 2021

വധശിക്ഷ വിധിക്കപ്പെട്ട് കുവൈത്ത് ജയിലില്‍ കഴിയുന്ന രണ്ട് തമിഴരുടെ കഥ പറയുന്ന 'ബ്ലഡ് മണി' എന്ന തമിഴ് സിനിമ റിലീസ് ആകുമ്പോൾ ഇങ്ങ് കേരളവുമായി ഈ സിനിമയ്ക്കുള്ള ബന്ധവും ചർച്ചയാകും.. മുസ്ലിം ലീഗിന്‍റെ സമാദരണീയനായ നേതാവ് മുഹമ്മദലി ശിഹാബ് തങ്ങളെയും മകന്‍ മുനവ്വറലിയെയും സംബന്ധിച്ച്‌ സിനിമയിൽ കാര്യമായി തന്നെ പരാമർശിക്കുന്നുണ്ട്.2017 ൽ നടന്ന ഒരു യഥാർത്ഥ സംഭവമാണ് സിനിമയ്ക്ക് ആധാരം. വധശിക്ഷ കാത്തു കിടന്ന അത്തിമുത്തുവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ഇടപെടലുകളായിരുന്നു.



പെരിന്തല്‍മണ്ണ സ്വദേശി കൊല്ലപ്പെട്ട കേസില്‍ നാലു വര്‍ഷമായി കുവൈത്തില്‍ തൂക്കുകയര്‍ കാത്തിരിക്കുന്ന അര്‍ജുനന്‍ അത്തിമുത്തുവിനെ രക്ഷിക്കാനായി ഭാര്യ മാലതിയാണ് മുനവ്വറലി ശിഹാബ് തങ്ങളെ സമീപിച്ചത്.കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ മാപ്പു നല്‍കാന്‍ സന്നദ്ധമായിട്ടും അവര്‍ ആവശ്യപ്പെട്ട 30 ലക്ഷം രൂപ മാലതിക്ക് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ഇവര്‍ പാണക്കാട്ട് സഹായം തേടിയെത്തിയത്. മാലതിക്കു വേണ്ടി മുനവ്വറലി തങ്ങള്‍ അഭ്യര്‍ത്ഥന നടത്തുകയും മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കുകയും ചെയ്തു. ഇങ്ങനെ 25 ലക്ഷം രൂപ സമാഹരിച്ചു. മാലതി അഞ്ചു ലക്ഷം രൂപയും സംഘടിപ്പിച്ചു. പിന്നീട് മുനവ്വറലി തങ്ങളുടെ വീട്ടിലെത്തി കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് തുക കൈമാറി.മാപ്പു നല്‍കിയെന്ന രേഖയും അവര്‍ നല്‍കി.അഭിഭാഷകനായ നിയാസ് വരിക്കോടന്‍ മുഖേനയാണ് അര്‍ജുനനെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നത്.

ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമക്ക് കേരളത്തിലും കാഴ്ചക്കാര്‍ ഏറെയുണ്ട്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് മുനവ്വറലി ശിഹാബ് തങ്ങളെയും പിതാവും ലീഗ് സംസ്ഥാന അധ്യക്ഷനുമായിരുന്ന അന്തരിച്ച മുഹമ്മദലി ശിഹാബ് തങ്ങളെയും കുറിച്ച സിനിമയിലെ സംഭാഷന ശകലമാണ് ഇപ്പോള്‍ കേരളത്തില്‍ ചര്‍ച്ചയായിരിക്കുന്നത്. വധശിക്ഷ വിധിക്കപ്പെട്ട് കുവൈത്ത് ജയിലില്‍ കഴിയുന്ന രണ്ട് തമിഴരില്‍ ഒരാളായ കാളിയപ്പനു വേണ്ടി ചെന്നൈയിലെ ഒരു മാധ്യമപ്രവര്‍ത്തക നടത്തുന്ന ഇടപെടലുകളിലാണ് പാണക്കാട് കുടുംബവും കടന്നുവരുന്നത്.

കൊല്ലപ്പെട്ട മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയുടെ ഭാര്യയും 13 വയസുകാരി മകളും വാടക വീട്ടിലാണ് താമസം. നിത്യച്ചെലവിന് പോലും വകയില്ലാത്ത ഈ വിധവക്കും മകള്‍ക്കും ഈ തുക ആശ്വാസമാകും. ഒപ്പം മാലതിക്കും 14 വയസുകാരി മകള്‍ക്കും കുടുംബനാഥനേയും ലഭിക്കും' -അന്ന് മുനവ്വറലി പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ഈ സംഭവമാണ് 'ബ്ലഡ് മണി' സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്.

സിനിമയിലെ സംഭാഷണം ഇങ്ങനെയാണ് : ആ കേസിനെ കുറിച്ച്‌ എനിക്കറിയും. അതേ, മുനവ്വറലി ശിഹാബ് തങ്ങള്‍. അപ്പുറം അവരുടെ പിതാവ് ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗിലെ സമുന്നതനായ നേതാവാണ്. ഹിന്ദു മുസ്‌ലിംന്ന് പാക്ക മാട്ടാര്‍.എല്ലാത്ത്ക്കുമേ ഉദവി പണ്ണുവാര്‍. (ഹിന്ദുവോ മുസ്ലിമോ എന്ന് നോക്കില്ല. എല്ലാവരേയും സഹായിക്കും). സീ 5 ഒ.ടി.ടി പ്ലാറ്റ്‌ഫോമിലിറങ്ങിയ ചിത്രത്തിന്‍റെ തിരക്കഥ ശങ്കര്‍ ദോസാണ്. സതീഷ് രഘുനാഥാണ് സംഗീതം. നിരവധി പേരാണ് ചിത്രത്തിലെ ഈ ഭാഗം സമൂഹമാധ്യമങ്ങളില്‍ പങ്കുവക്കുന്നത്. ലീഗ് നേതാക്കള്‍ അടക്കം ചിത്രത്തെ പ്രശംസിച്ച്‌ രംഗത്തെത്തി.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News