Breaking News
ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു |
ഉപരോധത്തിന് ശേഷം ഇതാദ്യം,ഖത്തർ അമീറും ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും നേർക്കുനേർ സൗഹൃദ സംഭാഷണം നടത്തി(വീഡിയോ)

February 06, 2022

February 06, 2022

ബീജിംഗ് : ഖത്തർ അമീർ ശൈഖ്  തമിം ബിൻ ഹമദ് അൽ താനിയും  അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപസൈന്യാധിപനുമായ മുഹമ്മദ്‌ ബിൻ സയീദ് അൽ നഹ്യാനും സൗഹൃദ സംഭാഷണം  നടത്തി. ചൈനയിലെ ബീജിംഗ് നഗരത്തിലാണ് മാധ്യമങ്ങൾ ഏറെ പ്രാധാന്യം കല്പിക്കുന്ന അനൗദ്യോഗിക സമാഗമം നടന്നത്.  വിന്റർ ഒളിമ്പിക്സിന്റെ ഉദ്ഘാടനചടങ്ങിൽ അതിഥി ആയാണ് ഇരുവരും ചൈനയിൽ എത്തിയത്.

Abu Dhabi Crown Prince, Sheikh Mohamed bin Zayed, and Emir of Qatar, Tamim Al Thani, greet each other in China as the two Arab leaders attended the opening ceremony of the Winter Olympics.

This could be their first face-to-face meeting since 2017. pic.twitter.com/8Mtl28DcYj

— Ibrahim Shukralla (@Shukralla) February 5, 2022

ഹസ്തദാനം ചെയ്ത് സൗഹൃദം പങ്കുവെച്ച നേതാക്കൾ കൂടുതൽ വിഷയങ്ങളൊന്നും ചർച്ച ചെയ്തില്ലെന്നാണ് വിവരം. ഇസ്രയേലിനോടുള്ള സമീപനം അടക്കം പല വിഷയങ്ങളിലും  ഖത്തറും യു.എ.ഇയും എതിർ ചേരികളിലാണ്.ഖത്തറിനെതിരെയുള്ള ഉപരോധം കഴിഞ്ഞ വർഷം പിൻവലിച്ചെങ്കിലും യു.എ.ഇയും ഖത്തറും തമ്മിലുള്ള ബന്ധം ഇനിയും പഴയ നിലയിലായിട്ടില്ലെന്ന വിലയിരുത്തലുകൾ നിലനിൽക്കുന്നതിനിടെ ബീജിങ്ങിൽ നടന്ന കൂടിക്കാഴ്ച  ഇഴയടുപ്പത്തിന് കുറേകൂടി സാധ്യത തെളിയിക്കുമെന്നാണ് സൂചന. ഉദ്ഘാടനചടങ്ങുകൾ മുഴുവനും വീക്ഷിച്ച ഇരുനേതാക്കളും, മത്സരാർത്ഥികൾക്ക് വിജയാശംസകൾ നേരുകയും ചെയ്തു.

2017 ൽ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച ശേഷം ഇരു നേതാക്കളും നേർക്കുനേർ കണ്ടുമുട്ടുന്നത് ഇതാദ്യമാണ്.അതുകൊണ്ടുതന്നെ യു.എ.ഇയിലെ മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് ദൃശ്യങ്ങൾ സഹിതം വാർത്ത നൽകിയത്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News