Breaking News
ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു |
അഫ്ഗാന്‍ സമാധാനം: ഖത്തര്‍ മുതിര്‍ന്ന പ്രതിനിധിസംഘം അഫ്ഗാന്‍ നേതാക്കളുമായി ചര്‍ച്ച നടത്തി

July 07, 2021

July 07, 2021

ദോഹ: സമാധാന സംഭാഷണങ്ങള്‍ക്കും സൈനിക പിന്‍മാറ്റത്തിനുമിടെ അഫ്ഗാന്‍ നയതന്ത്രജ്ഞരുമായി മുതിര്‍ന്ന ഖത്തരി  പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി. കാബൂള്‍ സന്ദര്‍ശനത്തിനിടെയാണ് ഖത്തറിന്റെ പ്രത്യേക ദൂതന്‍ മുത്ലക് ബിന്‍ മാജീദ് അല്‍ ഖഹ്താനിയും സംഘവുമാണ് അഫ്ഗാന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്. അഫ്ഗാനിസ്ഥാന്റെ പ്രഥമ ഉപരാഷ്ട്രപതി അറുല്ല സാലെ, രണ്ടാം ഉപരാഷ്ട്രപതി സര്‍വര്‍ ദാനിഷ്, വിദേശകാര്യ മന്ത്രി മുഹമ്മദ് ഹനീഫ് അത്മാര്‍ എന്നിവരുമായിട്ടായിരുന്നു കൂടിക്കാഴ്ച.രാജ്യത്തെ രാഷ്ട്രീയ, സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും താലിബാന്റെ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിനെക്കുറിച്ചും നയതന്ത്രജ്ഞര്‍ സംസാരിച്ചുവെന്ന് അഫ്ഗാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അഫ്ഗാന്‍ സമാധാന പ്രക്രിയയെ പിന്തുണയ്ക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത അല്‍ ഖഹ്താനി ആവര്‍ത്തിച്ചു.അഫ്ഗാന്‍ സര്‍ക്കാരും താലിബാനും തമ്മിലുള്ള പതിറ്റാണ്ടുകളുടെ യുദ്ധം അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഖത്തറില്‍ സമാധാന ചര്‍ച്ചകള്‍ക്ക് സൗകര്യമൊരുക്കിയത്.സെപ്റ്റംബര്‍ 11നു മുമ്പ് അഫ്ഗാനില്‍ നിന്നും വിദേശ സൈന്യങ്ങള്‍ പൂര്‍ണമായും മാറുകയാണ്. യു.എസിന്റെ 90 ശതമാനം സാനികരും പിന്‍വാങ്ങിക്കഴിഞ്ഞതായി കഴിഞ്ഞ ദിവസം ബന്ധപ്പെട്ടവര്‍ പ്രഖ്യാപിച്ചിരുന്നു. അതിനിടെ അഫ്ഗാന്റെ നിരവധി പ്രദേശങ്ങള്‍ ഇപ്പോള്‍ തന്നെ താലിബാന്റെ നിയന്ത്രണത്തിലായിട്ടുണ്ട്.

 


Latest Related News