Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ചർച്ചയ്ക്ക് തയ്യാറെന്ന് റഷ്യ, പ്രതീക്ഷയോടെ ലോകം

February 25, 2022

February 25, 2022

മോസ്‌കോ : യുക്രൈനുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഉന്നതതല നയതന്ത്ര ചർച്ചയ്ക്ക് താൻ തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിൻ. ചൈനീസ് പ്രസിഡന്റ് ക്സി ജിൻപിങ്ങുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെ പുട്ടിൻ ചർച്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ചതായി ചൈനീസ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പിന്നാലെ, റഷ്യൻ വാർത്താ ഏജൻസിയും വാർത്ത സ്ഥിരീകരിച്ചു. 

യുക്രൈനിലെ അധിനിവേശമവസാനിപ്പിക്കാൻ വലിയ സമ്മർദ്ദമാണ് ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും റഷ്യക്ക് നേരെ ഉയരുന്നത്. ന്യൂസിലാന്റ്, ഇംഗ്ലണ്ട്, കാനഡ തുടങ്ങിയ രാജ്യങ്ങൾ ഉപരോധത്തിന് സമാനമായ വിലക്കുകൾ റഷ്യയുടെ മേൽ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ലോകത്തിലെ പ്രധാന നഗരങ്ങളിൽ പലതിലും യുക്രൈന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് റാലികൾ നടക്കുകയും ചെയ്തു. പിന്നാലെയാണ് പുട്ടിൻ ചർച്ചയ്ക്ക് തയ്യാറാണെന്ന സൂചന നൽകിയത്. തങ്ങളുടെ സുരക്ഷാ പ്രശ്നങ്ങൾ അമേരിക്കയും നാറ്റോയും ചെവികൊണ്ടില്ലെന്നും ചൈനീസ് പ്രസിഡന്റിനോട് പുട്ടിൻ വിശദീകരിച്ചു. ബെലറൂസ് തലസ്ഥാനമായ മിൻസ്കിലേക്ക് നയതന്ത്രസംഘത്തെ അയക്കാൻ പുട്ടിൻ തയ്യാറായേക്കുമെന്നാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. യുദ്ധക്കെടുതികളിൽ നിന്നും ജനങ്ങൾ രക്ഷപ്പെടുമെന്നതിനാൽ ഏറെ ശുഭപ്രതീക്ഷയോടെയാണ് രാജ്യാന്തര സമൂഹം ഈ നീക്കത്തെ നോക്കികാണുന്നത്.


Latest Related News