Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
കോവിഡ് വാക്‌സിനുകളുടെ ഇടവേള കുറക്കുന്നത് ഫലപ്രാപ്തിയെ ബാധിച്ചേക്കും

June 15, 2021

June 15, 2021

ദോഹ: രണ്ടു കോവിഡ് വാക്‌സിനുകള്‍ സ്വീകരിക്കുന്നതിനിടയിലെ കാലദൈര്‍ഘ്യം കുറക്കുന്നത് വാക്‌സിന്റെ ഫലപ്രാപ്തിയെ കുറക്കാമെന്ന് ഖത്തർ പൊതുജനാരോഗ്യ വിഭാഗത്തിലെ വാക്‌സിന്‍ വകുപ്പ മേധാവി. ഡോ.സോഹ അല്‍ ബയാത്ത് പറഞ്ഞു.. നിലവിലെ പഠനങ്ങളനുസരിച്ച് രണ്ടു വാക്‌സിനുകള്‍ക്കിടയിലെ ഇടവേള രണ്ടോ മൂന്നോ ആഴ്ചകള്‍ കൂടിയാല്‍ വാക്‌സിന്റെ ഫലപ്രാപ്തിയെ അത് ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. എന്നാല്‍ ഇടവേള കുറയ്ക്കുന്നത് വാക്‌സിന്റെ കാര്യക്ഷത കുറക്കുമെന്നാണ് കരുതുന്നത്. എല്ലാവര്‍ക്കും രണ്ടു ഡോസും വേഗത്തില്‍ എടുക്കണമെന്നാണ് ആഗ്രഹം. എന്നാല്‍ കാലാവധിയാകുന്നത് വരെ കാത്തു നിന്ന ശേഷം വാക്‌സിന്‍ എടുക്കുന്നതാണ് ഉത്തമമമെന്നും അവര്‍ ഓര്‍മിപ്പിച്ചു. ക്ഷമയോടെ കാത്തിരിക്കാനാണ് താന്‍ ജനങ്ങളെ ഉപദേശിക്കുന്നതെന്നും ഡോ. സോഹ പറഞ്ഞു.ക്ലിനിക്കല്‍  ഗവേഷങ്ങളുടെ അടിസ്ഥാനത്തില്‍ ഫൈസറിന്റെ  ബയോണ്‍ടെക്കിന് 21 ദിവസവും  മൊഡേണ വാക്‌സിന് 28 ദിവസവും ഇരു ഡോസുകള്‍ക്കിടയില്‍ ഇടവേളവേണമെന്നാണ് കണക്കാക്കിയിട്ടുള്ളത്.


Latest Related News