Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
രണ്ടു മാസത്തിനിടെ ദോഹ മെട്രോയില്‍ യാത്ര ചെയ്തത് പത്തു ലക്ഷത്തിലേറെ പേര്‍

September 01, 2019

September 01, 2019

റെക്കോർഡ് യാത്രക്കാരുമായി ദോഹ മെട്രോ കുതിക്കുന്നു.ജൂലൈ മാസം 5,18,535 പേരും ഓഗസ്റ്റില്‍ 5,63,577 പേരും മെട്രോയില്‍ യാത്ര ചെയ്തു. 
ദോഹ: കഴിഞ്ഞ രണ്ടു മാസത്തിനിടെ ദോഹ മെട്രോ ഉപയോഗിച്ചത് പത്തു ലക്ഷത്തിലേറെ യാത്രക്കാര്‍. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ദോഹ മെട്രോയില്‍ 10,82,112 പേരാണ് യാത്ര ചെയ്തത്. ഖത്തര്‍ റെയിലാണ് കണക്ക് പുറത്തുവിട്ടത്.

ജൂലൈ മാസം 5,18,535 പേരും ഓഗസ്റ്റില്‍ 5,63,577 പേരും മെട്രോയില്‍ യാത്ര ചെയ്തു. ദോഹ മെട്രോയുടെ ചരിത്രത്തില്‍ റെക്കോര്‍ഡ് നേട്ടമാണിത്. മെട്രോ യാത്രയ്ക്കായി തിരഞ്ഞെടുത്ത പൊതുജനങ്ങള്‍ക്കു നന്ദി രേഖപ്പെടുത്തിയും കൂടുതല്‍ യാത്രക്കാരെ ക്ഷണിച്ചുമാണ് ഖത്തര്‍ റെയില്‍ റെക്കോര്‍ഡ് യാത്രക്കാരുടെ കണക്ക് പുറത്തുവിട്ടത്.

ദോഹ മെട്രോയുടെ റെഡ് ലൈന്‍ സൗത്ത് കഴിഞ്ഞ മെയ് എട്ടിനാണ് ലോഞ്ച് ചെയ്തത്. സര്‍വീസ് ആരംഭിച്ച് ആദ്യദിനം മുതല്‍ തന്നെ വളരെ മികച്ച പ്രതികരണമാണു ജനങ്ങളില്‍നിന്നു ലഭിച്ചത്. ലോഞ്ച് ചെയ്ത് ആദ്യ രണ്ടു ദിവസങ്ങളില്‍ മാത്രം മെട്രോയില്‍ യാത്ര ചെയ്തത് 86,487 പേരാണ്. ഇതിനു ശേഷം ജനങ്ങള്‍ പൊതുവെ ആശ്രയിക്കുന്ന യാത്രാ മാര്‍ഗമായി മെട്രോ മാറിയിട്ടുണ്ട്.

അമീര്‍ കപ്പ് ഫൈനല്‍ ദിവസം 68,725 പേര്‍ ദോഹ മെട്രോയില്‍ യാത്ര ചെയ്തു. ആദ്യ ഈദുല്‍ ഫിത്വര്‍ ദിനം 75,940 പേരും മെട്രോയിലെത്തി. ഒരു ദിവത്തെ റെക്കോര്‍ഡ് യാത്രക്കാരാണിത്.


Latest Related News