Breaking News
ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു |
വാക്സിൻ വിതരണത്തിൽ റെക്കോർഡ് നേട്ടം,പ്രതിദിനം 40,000 വാക്സിൻ നൽകി ഖത്തർ 

May 20, 2021

May 20, 2021

ദോഹ: ദേശീയ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചതിനുശേഷം ആദ്യമായി ഖത്തർ പ്രതിദിനം 40,000 വാക്സിനുകൾ നൽകി സ്വന്തം റെക്കോർഡ് മറികടന്നു.40,769 വാക്‌സിനുകൾ ബുധനാഴ്ചയോടെ നൽകികഴിഞ്ഞതായാണ്  പൊതുജനാരോഗ്യ മന്ത്രാലയം വെളിപ്പെടുത്തിയത്.രാജ്യത്ത് ഇതുവരെ 21.5 ലക്ഷം വാക്സിനുകൾ നൽകിയാതായും  പൊതുജനാരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.

വാക്സിൻ രണ്ട് ഡോസുകളും സ്വീകരിച്ചവർക്ക് വൈറസ് ബാധിച്ചാൽ ആശുപത്രിയിൽ പ്രവേശിക്കാനുള്ള സാധ്യത 61 ശതമാനം കുറവാണ്, തീവ്രപരിചരണം വേണ്ടി വരുന്ന അവസ്ഥ 91 ശതമാനം കുറവാണ്.

പൂർണമായും കുത്തിവയ്പ് നടത്തിയവരിൽ കോവിഡ് -19 മരണങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

അർഹരായ ജനസംഖ്യയുടെ 54.7% പേർക്ക് ഇപ്പോൾ കുറഞ്ഞത് ഒരു ഡോസ് വാക്സിൻ ലഭിച്ചു കഴിഞ്ഞു , ഇതിൽ 60 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരിൽ 89.5% പേർക്കും വാക്സിൻ ലഭിച്ചു കഴിഞ്ഞു . ഏറ്റവും ദുർബലരായ ജനസംഖ്യയിലെ 84% പേർക്കും രണ്ട് ഡോസുകളും ലഭിച്ചു.

അതേസമയം, ദിവസേനയുള്ള കോവിഡ് -19 കേസുകൾ കുറയുന്നുണ്ട് . ബുധനാഴ്ച മന്ത്രാലയം 295 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

ന്യൂസ്‌റൂം വാട്സ്ആപ് ഗ്രൂപ്പിൽ പുതുതായി ചേരാൻ
https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News