Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ചരിത്രം തിരുത്തി, വാരിയംകുന്നന്റെ യഥാർത്ഥചിത്രം പുറത്ത്

October 29, 2021

October 29, 2021

മലബാർ സമരനായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥചിത്രം പുറത്ത്. സുൽത്താൻ വാരിയംകുന്നനെന്ന പുസ്തകത്തിന്റെ കവർചിത്രമായാണ് ചിത്രം പ്രദർശിപ്പിച്ചത്. റമീസ് മുഹമ്മദ്‌ രചിച്ച പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചത് കുഞ്ഞമ്മദ് ഹാജിയുടെ കുടുംബാംഗങ്ങളാണ്. മലപ്പുറം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരകടൗൺഹാളിലായിരുന്നു ചടങ്ങ്. 


പത്ത് വർഷങ്ങളോളം നീണ്ടുനിന്ന ഗവേഷണങ്ങൾക്കൊടുവിലാണ് റമീസ് മുഹമ്മദ്‌ വീരയോദ്ധാവിന്റെ ചിത്രം തയ്യാറാക്കിയത്. ബ്രിട്ടനിൽ നിന്നും യഥാർത്ഥചിത്രം വിട്ടുകിട്ടാൻ പരിശ്രമിച്ചെങ്കിലും, ഈ ശ്രമം വിഫലമായി. ഒടുവിൽ, ഫ്രഞ്ച് മാഗസിനിൽ നിന്നുമാണ് ചിത്രം ലഭിച്ചതെന്ന് റമീസ് അറിയിച്ചു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ബന്ധുക്കൾ തന്നെ പുസ്തകം അനാവരണം ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നെന്നും, കോയമ്പത്തൂരിൽ നിന്നാണ് ബന്ധുക്കളെ കണ്ടെത്തിയതെന്നും റമീസ് കൂട്ടിച്ചേർത്തു. വാരിയംകുന്നന്റെ ചരിത്രം മുത്തച്ഛൻ പറഞ്ഞുതന്നിട്ടുണ്ടെന്നും, ചടങ്ങിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നുമായിരുന്നു കുഞ്ഞഹമ്മദ് ഹാജിയുടെ പേരമകൾ ഹാജറയുടെ പ്രതികരണം. ഇതോടെ, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേതെന്ന് എന്ന പേരിൽ പ്രചരിച്ചിരുന്ന ചിത്രങ്ങളൊക്കെയും വിസ്‌മൃതിയിലേക്ക് തള്ളപ്പെടുകയാണ്. 


Latest Related News