Breaking News
ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു |
ഖത്തറിലെ റൗദത്ത് അൽ ഖൈൽ പാർക്ക് പ്രവർത്തനമാരംഭിച്ചു

April 11, 2022

April 11, 2022

ദോഹ : രാജ്യത്തെ ഏറ്റവും വിസ്തീർണമേറിയ പാർക്കുകളിൽ ഒന്നായ റൗദത്ത് അൽ ഖൈൽ പാർക്ക് സന്ദർശകർക്കായി തുറന്നുകൊടുത്തു. നഗരകാര്യ വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ അബ്ദുൾ അസീസ് ബിൻ തുർക്കി അൽ സുബൈ ആണ് പാർക്കിന്റെ ഉദ്ഘാടനം നിർവഹിച്ചത്. അമേരിക്കയിലെ വിൽമിങ്ടൺ നഗരത്തിലെ മേയറും അമേരിക്കൻ നയതന്ത്രസംഘത്തിന്റെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

1,40000 സ്‌ക്വയർ മീറ്ററാണ് പാർക്കിന്റെ വിസ്തീർണം. നടപ്പാതകളും, പ്രഭാതസവാരിക്കായുള്ള ജോഗിങ് ട്രാക്കുകളും, സൈക്ലിങ്ങിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഒരുലക്ഷത്തോളം ചതുരശ്രമീറ്ററിലായി വ്യാപിച്ചുകിടക്കുന്ന, മരങ്ങളും ചെടികളും അടങ്ങിയ പുൽത്തകിടി യാണ് പാർക്കിന്റെ പ്രധാനസവിശേഷത. ഭക്ഷണപ്രേമികൾക്കായി ഏഴ് ചെറുഭക്ഷണശാലകളും പാർക്കിലുണ്ട്. 2-5 വയസ്സുവരെയുള്ള കുട്ടികൾക്കും, 6-12 വയസ്സുവരെയുള്ള കുട്ടികൾക്കും പ്രത്യേകം കളിസ്ഥലങ്ങളും പാർക്കിലുണ്ട്.


Latest Related News