Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
മാപ്പിളപ്പാട്ട് രചയിതാവും മത പണ്ഡിതനും പ്രഭാഷകനുമായ റഹീം കുറ്റ്യാടി അന്തരിച്ചു

September 10, 2021

September 10, 2021

കുറ്റ്യാടി :ഉണ്ടോ സഖീ ഒരു കുല മുന്തിരി' ഉൾപ്പെടെ നൂറോളം മാപ്പിള പാട്ടുകളുടെ രചയിതാവും, മത പണ്ഡിതനും പ്രഭാഷകനുമായ റഹീം കുറ്റ്യാടി (76) അന്തരിച്ചു.വാർദ്ധക്യസഹചമായ അസുഖത്തെ തുടർന്ന് കിടപ്പിലായിരുന്നു ഇതിന് ഇടയിലാണ് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം മരണം സംഭവിച്ചത്. 'ഉണ്ടോ സഖീ ഒരു കുല മുന്തിരി', സൗറെന്ന ഗുഹയിൽ പണ്ട്.. തുടങ്ങി നൂറോളം മാപ്പിള പാട്ടുകൾ രചിച്ചിട്ടുണ്ട്.ഗീത -ബൈബിൾ ,ഖുർആൻ സമന്യയ ദർശനം, ഖുർആനും പൂർവ്വവേദങ്ങളും, ശാസ്ത്ര വിസ്മയങ്ങളിൽ ഖുർആനിൽ, തുടങ്ങി പത്തോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.കേരള നദ്‌ വത്തുൽ മുജാഹിദീൻ മുൻ സംസ്ഥാന സമിതി അംഗമായിരുന്നു. നാദാപുരം ഗവ: യു പി സ്കൂളിൽ നിന്ന് അറബിക് അധ്യാപകനായി വിരമിച്ചു.
ഭാര്യമാർ: ഫാത്തിമ,ഹഫ്സ, സലീന.പിതാവ് : എം. അബ്ദുള്ള കുട്ടി മൗലവി
( കുറ്റ്യാടിയിലെ സാമൂഹ്യ പരിഷ്കർത്താവ്, മഖ്ധൂം കുടുംബാഗം )
മാതാവ് : ഫാത്തിമ മുസ്സല്ലിയാരകത്ത്. മക്കൾ :എം ഉമൈബ ( എൻ.എ.എം.എച്ച് എസ്.എസ് ടീച്ചർ പെരിങ്ങത്തൂർ)റഹീന,നഈമ,തസ്‌നീം (അധ്യാപകൻ ) ഡോ. എം ഉമൈർ ഖാൻ,അസി. പ്രൊഫ.(ആർ.യൂ.എ കോളേജ്,ഫറൂഖ് കോളേജ്) ഫായിസ് മസ്‌റൂർ,മുസ്‌ന,റഹ്മ,റസീം ,ഫാസിൽ,ഇഹ്‌സാൻ, സഹോദരങ്ങൾ: പരേതനായ സൈനുദ്ധീൻ മാസ്റ്റർ ,മഹമൂദ് മാസ്റ്റർ,പരേതനായ മാപ്പിള പാട്ട് ഗായകൻ ഹമീദ് ശർവാനി,പരേതനായ അബ്ദുൽ കരീം മൗലവി,അബ്ദുൽ ജലീൽ, അബ്ദുൽ മജീദ്,നൂറുദ്ധീൻ,മറിയം,പരേതനായ നഫീസ,റൂഖിയ,ശരീഫ,
മരുമക്കൾ : പരേതനായ ഹമീദ് കരിയാട്,(മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം) മുസ്തഫ (റോളക്സ് ട്രാവൽസ് കോഴിക്കോട്)റഫീഖ് റഷീദ് ( സിനിമാട്ടോഗ്രാഫർ)
സൗദ തസ്‌നീം, റസീന ഉമൈർ( ടി.എം. കോളേജ് നാദാപുരം).
ഖബറടക്കം കുറ്റ്യാടി ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഇന്ന് ( വെളിയാഴ്ച) രാത്രി പത്തിന് നടക്കും.


Latest Related News