Breaking News
രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  |
ആർ എസ് സി ഖത്തർ നാഷനൽ 'തർതീൽ'22 വിജയികളെ പ്രഖ്യാപിച്ചു

May 07, 2022

May 07, 2022

ദോഹ: രിസാല സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച ഹോളി ഖുർആൻ മത്സരങ്ങൾ 'തർതീൽ 22' സമാപിച്ചു. മോഡേൺ ബ്രിട്ടീഷ് സ്കൂളിൽ വെച്ച് നടന്ന ഗ്രാൻഡ് ഫിനാലെയിൽ ദോഹ, എയർപോർട്ട് സെൻട്രലുകൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. നാലു വിഭാഗങ്ങളിലായി തിലാവത്, ഹിഫ്ള്, ഗവേഷണ പ്രബന്ധം, ഖുർആൻ സെമിനാർ, ഖുർആൻ ക്വിസ് തുടങ്ങി പത്തൊൻപത് ഇനങ്ങളിലായിരുന്നു മത്സരം.

സയ്യിദ് മുഹമ്മദ്‌ അസ്‌ലം ജിഫ്രി (ശ്രീലങ്ക) പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഐ.സി.എഫ് ഖത്തർ നാഷനൽ സെക്രട്ടറി ബഷീർ പുത്തൂപ്പാടം ഉദ്ഘാടനം നിർവഹിച്ചു. മുഹമ്മദ്‌ അബ്ദുറഹ്മാൻ മദനി  സന്ദേശ പ്രഭാഷണം നടത്തി.ഖുർആൻ മാനവിക പക്ഷത്ത് നിന്ന് സമൂഹത്തെ മുന്നോട്ടു നയിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

സമാപന സംഗമത്തിൽ നൗഫൽ ലത്തീഫി അധ്യക്ഷനായിരുന്നു. അഹ്മദ് സഖാഫി പേരാമ്പ്ര,ഹാഫിള് ഉമറുൽ ഫാറൂഖ് സഖാഫി, മൊയ്‌തീൻ ഇരിങ്ങല്ലൂർ, ഹബീബ് മാട്ടൂൽ സംസാരിച്ചു. ശംസുദ്ധീൻ സഖാഫി സ്വാഗതവും ശംസുദ്ധീൻ മാസ്റ്റർ നന്ദിയും  പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News