Breaking News
ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു |
'ആൻഡ് ദൻ ദെ ബേൺ ദ സീ', ഖത്തറി സംവിധായകന്റെ ഹ്രസ്വചിത്രം ഓസ്കാറിലേക്ക്

June 02, 2022

June 02, 2022

അൻവർ പാലേരി
ദോഹ : ഓസ്‌കാറിലേക്കുള്ള ചവിട്ടുപടിയായ വിയന്ന ഷോർട്സ്  ഫിലിം ഫെസ്റ്റിവലിലെ ഫിക്ഷൻ, ഡോക്യുമെന്ററി ഇന്റർനാഷണൽ മത്സരത്തിൽ ഖത്തറി ചിത്രം 'ആൻഡ് ദൻ ദെ ബേൺ ദ സീ'ക്ക്  അംഗീകാരം..ഓസ്ട്രിയൻ ഫിലിം അവാർഡ്, ബ്രിട്ടീഷ് ഫിലിം അവാർഡ്, യൂറോപ്യൻ ഫിലിം അവാർഡ്, ഓസ്കാർ എന്നിവയ്ക്കുള്ള യോഗ്യതാ മൽസരമായ വിയന്ന ഷോർട്ട്സ് ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം അപൂർവ ബഹുമതി സ്വന്തമാക്കിയത്.

മജിദ് അൽ റെമൈഹി സംവിധാനം ചെയ്ത ചിത്രം, സിനിമയുടെ നിർമ്മാണത്തിനിടെ ഓർമ്മകൾ നഷ്ടപ്പെട്ട ചലച്ചിത്ര സംവിധായകന്റെ അമ്മയോടുള്ള ആദരസൂചകമാണ്.ഷെയ്ഖ അൽ മയാസ്സ ബിൻത് ഹമദ് ബിൻ ഖലീഫ അൽതാനി ഉൾപെടെയുള്ള പ്രമുഖർ  റെമൈഹിയെ ട്വിറ്ററിൽ അഭിനന്ദിച്ചു.  റമൈഹിയുടെ പുരസ്‌കാര നേട്ടം ഖത്തറി സിനിമയ്ക്ക് ശ്രദ്ധേയവും അഭൂതപൂർവവുമായ നേട്ടമാണെന്ന് ഷെയ്ഖ മയാസ്സ ട്വീറ്റ് ചെയ്തു.

ദോഹ ഫിലിം ഇന്സ്ടിട്യൂട്ടിന്റെ സാമ്പത്തിക സഹായത്തോടെ നിർമിച്ച 19 മിനിറ്റ് ദൈർഘ്യമുള്ള അറബി ഭാഷയിലുള്ള ചിത്രം  വടക്കൻ ഖത്തറിലെ ഉപേക്ഷിക്കപ്പെട്ട മത്സ്യത്തൊഴിലാളി ഗ്രാമത്തിലാണ് ചിത്രീകരിച്ചത്.ഇതിനോടകം നിരവധി അംഗീകാരങ്ങൾ ലഭിച്ച ചിത്രം ഈ വർഷം സ്വീഡനിൽ മാൽമോ അറബ് ഫിലിം ഫെസ്റ്റിവൽ,ഇന്റർനാഷണൽ ഡി സിനി ലാറ്റിൻഅറബ് ഫെസ്റ്റിവൽ,വിർജിൻ മീഡിയ ഡബ്ലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ പ്രദർശിപ്പിക്കുകയും നിരവധി പ്രശംസകൾ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.

കാർത്തേജ് ഫിലിം ഫെസ്റ്റിവലിൽ  മികച്ച പരീക്ഷണാത്മക ഹ്രസ്വചിത്രത്തിനുള്ള സിൽവർ താഹിത് അവാർഡും സെന്റ് പീറ്റേഴ്‌സ്ബർഗിലെ മാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ,ഇറ്റലിയിലെ ഫ്രണ്ട് ഡോക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ പ്രത്യേക പരാമർശവും, ഒമ്പതാമത് അജ്യാൽ ഫിലിം ഫെസ്റ്റിവലിലെ മെയ്ഡ് ഇൻ ഖത്തർ വിഭാഗത്തിൽ  മികച്ച ഡോക്യുമെന്ററി പുരസ്‌കാരവും ചിത്രം  നേടിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News