Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഖത്തർ വഴി മയക്കുമരുന്നുമായെത്തിയ യുവതി കൊച്ചിയിൽ അറസ്റ്റിലായ സംഭവം,ഖത്തർ അധികൃതർ അതീവ ജാഗ്രതയിൽ

June 20, 2021

June 20, 2021

അൻവർ പാലേരി  

ദോഹ : ദോഹയിൽ നിന്നും ഖത്തർ എയർവേയ്‌സ് വിമാനത്തിലെത്തിയ സിംബാബ്‌വെ യുവതിയെ മൂന്നര കിലോയിലധികം മയക്കുമരുന്നുമായി കൊച്ചിയിൽ പിടിയിലായ സംഭവത്തിൽ ഖത്തർ അധികൃതരും അന്വേഷണം തുടങ്ങിയതായി സൂചന.2022 ലോകകപ്പുമായി ബന്ധപ്പെട്ട് ഖത്തറിലേക്ക് വൻ തോതിൽ മയക്കുമരുന്ന് കടത്താനുള്ള സാധ്യത മുന്നിൽ കണ്ട് ഖത്തർ നടപടികൾ ഊർജ്ജിതമാക്കുന്നതിനിടെയാണ് ദോഹ വഴി കൊച്ചിയിൽ എത്തിയ യുവതിയിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന് പിടികൂടിയത്.യുവതിയെ കേന്ദ്ര നാർക്കോട്ടിക് സെൽ ചോദ്യം ചെയ്തുവരികയാണ്.നേരത്തെ ബെംഗ്ലൂരുവിലും ഡല്‍ഹിയിലും ഇവര്‍ നേരിട്ട് മയക്കുമരുന്ന് എത്തിച്ചിട്ടുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. ലഹരി കടത്തിന് പിന്നിൽ അന്തർദേശീയ സംഘമാണെന്നാണ് നിഗമനം.

ഇക്കഴിഞ്ഞ ജൂൺ 7ന് ദോഹവഴി ഹൈദരാബാദിലെ രാജീവ്ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിയ രണ്ട് ആഫ്രിക്കൻ വനിതകളിൽ നിന്നും 78 കോടി രൂപ വില വരുന്ന 12 കിലോ ഹെറോയിൻ കസ്റ്റംസ് വിഭാഗം പിടികൂടിയിരുന്നു.സിംബാബ്‌വെയിൽ നിന്നും ദോഹ വഴി ഹൈദരാബാദിലെത്തിയ ഉഗാണ്ടൻ സ്വദേശിനി സ്യുട്കേസിൽ പ്രത്യേകം അറകളുണ്ടാക്കിയാണ് ഹെറോയിൻ കടത്തിയിരുന്നത്.സാംബിയൻ സ്വദേശിനി മാകുംബാ കരോൾ എന്ന യുവതിയുമായി ചേർന്നാണ് ഇവർ മയക്കുമരുന്ന് കടത്തിയത്.ജൂൺ 7 ന് തിങ്കളാഴ്ച പുലർച്ചെ 2.30 ന് ഹൈദരാബാദിലെത്തിയ ഖത്തർ എയർവേയ്‌സ് വിമാനത്തിലാണ് ഇവർ യാത്രചെയ്തിരുന്നത്.

കഴിഞ്ഞ കുറെ വർഷങ്ങളായി ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ദോഹ വഴി എത്തുന്ന യാത്രക്കാരിൽ നിന്നും വൻ തോതിൽ കൊച്ചിയിലേക്ക് മയക്കുമരുന്നിന്റെ ഒഴുക്ക് തുടരുകയാണ്.2014 ഡിസംബറിലും 2015 ജൂണിലും  സിംബാബ്‌വെയിൽ നിന്നും സൗത്ത് ആഫ്രിക്കയിൽ നിന്നും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ രണ്ടു യുവതികളെയും മയക്കുമരുന്ന് കടത്ത് കേസിൽ കസ്റ്റംസ് പിടികൂടിയിരുന്നു.സെല്ലിയ ഡെമിങ്കോ,ഡോർക്കസ് ഡോളി എന്നീ 34 ഉം 35 ഉം വയസ്സുള്ള യുവതികളാണ് ആൻ പിടിയിലായത്.മലാവിയിൽ നിന്ന് ദോഹ വഴിയാണ് ഇവർ നെടുമ്പാശേരിയിൽ എത്തിയത്.

ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ഖത്തർ വഴി കൊച്ചിയിലേക്കും വിവിധ ഇന്ത്യൻ നഗരങ്ങളിലേക്കും വൻ തോതിൽ മയക്കുമരുന്ന് എത്തുന്നതായാണ് ഇന്ത്യൻ നാർക്കോട്ടിക് വിഭാഗത്തിന്റെ വിലയിരുത്തൽ.ഇതിനുപുറമെ,ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളികളുടെ നേതൃത്വത്തിലുള്ള മയക്കുമരുന്ന് മാഫിയയെ കുറിച്ചും  അന്വേഷണം നടക്കുന്നുണ്ട്.കാസർകോട്,കണ്ണൂർ,കുടക്,മംഗളുരു,ബംഗളുരു,ഹൈദരാബാദ്,മുംബൈ,ഗോവ,ചെന്നൈ,ദൽഹി എന്നിവടങ്ങൾ കേന്ദ്രമാക്കിയാണ് ഇവർ പ്രവർത്തിക്കുന്നത്.ഹെറോയിനും സൈക്കോട്രോപ്പിക് പദാർത്ഥങ്ങൾ അടങ്ങിയ മയക്കുമരുന്നുമാണ് ഇവർ അന്താരാഷ്ട്ര വിപണിയിൽ നിന്നും ശേഖരിച്ചു ഇന്ത്യൻ നഗരങ്ങളിലേക്ക് എത്തിക്കുന്നത്.ഖത്തർ കേന്ദ്രമായുള്ള ഈ  മയക്കുമരുന്ന് ശ്രുംഖലയുമായി ബന്ധപ്പെട്ട് 2020 ൽ മാത്രം 14 കേസുകളാണ് കേന്ദ്ര നാർക്കോട്ടിക്  ബ്യുറോ രജിസ്റ്റർ ചെയ്തത്.


Latest Related News