Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഇനി ഒരു മണിക്കൂർ മാത്രം,ഈ ഘട്ടത്തിലെ ലോകകപ്പ് ടിക്കറ്റ് വിൽപന ഇന്നുച്ചയോടെ അവസാനിക്കും

August 16, 2022

August 16, 2022

ദോഹ: ലോകകപ്പ് ഫുട്‌ബോളിന്റെ ടിക്കറ്റ് വിൽപ്പന ഇന്ന് ഉച്ചയോടെ സമാപിക്കും.ആദ്യമെത്തുന്നവർക്ക് ആദ്യമെന്ന നിലയിലാണ് ടിക്കറ്റ് നൽകിയത്. കിക്കോഫിന് മുന്നോടിയായി ടിക്കറ്റ് സ്വന്തമാക്കാൻ ഒരവസരം കൂടിയുണ്ടാകും.

ജൂലൈ അഞ്ചിനാണ് ഈ ഘട്ടത്തിലെ ടിക്കറ്റ് വിൽപ്പ ആരംഭിച്ചത്. ഇന്നുച്ചയ്ക്ക്  ഖത്തർ  സമയം  12 മണിവരെയാണ് ഈ ഘട്ടത്തിൽ ടിക്കറ്റുകൾ സ്വന്തമാക്കാൻ അവസരമുള്ളത്. രണ്ടാംഘട്ട ടിക്കറ്റ് വിൽപ്പനയുടെ തന്നെ ഭാഗമായാണ്  ഫസ്റ്റ് കം ഫസ്റ്റ് സെർവ് എന്ന രീതിയിൽ ടിക്കറ്റുകൾ  നൽകുന്നത്. ഇതോടൊപ്പം തന്നെ ആഗസ്റ്റ് മൂന്നിന് ആരംഭിച്ച പുനർവിൽപ്പന പ്ലാറ്റ്‌ഫോമും അവസാനിക്കും. അതേസമയം ഇനിയും ടിക്കറ്റ് ലഭിക്കാത്തവർക്കായി കൂടുതൽ  ടിക്കറ്റുകളുമായി ലാസ്റ്റ് മിനുട്ട് വിൽപ്പന കൂടി യുണ്ടാകുമെങ്കിലും ഇത് എന്നുമുതലായിരിക്കുമെന്ന് ഇതുവരെ ഫിഫ വെളിപ്പെടുത്തിയിട്ടില്ല.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News