Breaking News
ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  |
മനുഷ്യക്കടത്തിനെതിരായ യുഎൻ നീക്കങ്ങൾക്ക് ഖത്തറിന്റെ പിന്തുണ

November 26, 2021

November 26, 2021

ദോഹ : മനുഷ്യക്കടത്തിനെതിരെ യുണൈറ്റഡ് നേഷൻസ് നടത്തുന്ന ഗ്ലോബൽ പ്ലാൻ ഓഫ് ആക്ഷന് പിന്തുണ അറിയിച്ച് ഖത്തർ. ഖത്തറിന്റെ 2030 നാഷണൽ വിഷൻ പദ്ധതിയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മനുഷ്യാവകാശങ്ങളുടെ സംരക്ഷണമെന്നും, യുഎന്നിനോട് കൈകോർത്ത് പ്രവർത്തിക്കുമെന്നും ഖത്തർ തൊഴിൽ കാര്യമന്ത്രി അലി ബിൻ സമിഖ് അൽ മാരി പ്രഖ്യാപിച്ചു.

യുഎൻ ജനറൽ അസംബ്ലിയുടെ ഉന്നതതലയോഗത്തിലാണ് മന്ത്രി ഈ പരാമർശം നടത്തിയത്. മനുഷ്യക്കടത്ത് നടത്തുന്നവരെ കഠിനമായി ശിക്ഷിക്കാനും, ഇരകളാവുന്നവർക്ക് വേണ്ട പരിചരണം നൽകാനും ഖത്തർ സദാ സന്നദ്ധരാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇരകളാവുന്നവർക്ക് അഭയകേന്ദ്രങ്ങളും പുനരധിവാസത്തിനുള്ള കേന്ദ്രങ്ങളും തയ്യാറാക്കുമെന്നും തൊഴിൽ മന്ത്രി യുഎന്നിനെ അറിയിച്ചു. വിദേശതൊഴിലാളികളുടെ ജീവിതം സുഗമമാക്കാനായി എക്സിറ്റ് പെർമിറ്റ് നിയമം റദ്ദാക്കിയതും ജോലികൾ മാറാനുള്ള തടസങ്ങൾ നീക്കിയതും മന്ത്രി യോഗത്തിൽ എടുത്തുപറഞ്ഞു.


Latest Related News