Breaking News
അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും |
ഖത്തറിൽ പൊതു-സ്വകാര്യ വിദ്യാലയങ്ങളിൽ ഓൺലൈൻ ക്ലാസുകൾ തുടരും

January 06, 2022

January 06, 2022

ദോഹ : രാജ്യത്തെ സ്കൂളുകളിൽ ഓൺലൈൻ ക്ലാസ് തുടരാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശം. ജനുവരി 27 വരെ ഓൺലൈൻ ആയി ക്ലാസുകൾ നൽകാനാണ് സ്കൂളുകൾക്ക് നിർദേശം നൽകിയത്. കോവിഡിന്റെ വ്യാപനശേഷി വർധിച്ചത് കണക്കിലെടുത്താണ് തീരുമാനം. ആരോഗ്യമന്ത്രാലയവുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് കുട്ടികൾക്ക് ഓൺലൈൻ പഠനം തുടരാൻ നിർദേശം നൽകിയതെന്ന് വിദ്യാഭ്യാസ മന്ത്രാലയം പത്രക്കുറിപ്പിലൂടെ അറിയിച്ചു. 

സ്കൂളുകൾക്ക് പുറമെ കിന്റർഗാർഡനുകൾക്കും ഈ അറിയിപ്പ് ബാധകമാണ്. ജനുവരി 18 മുതൽ 27 വരെ നടത്താൻ നിശ്ചയിച്ച ഒന്നാം സെമസ്റ്റർ പരീക്ഷകൾക്ക് മാറ്റമില്ലെന്നും അധികൃതർ അറിയിച്ചു. ഇവ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തും. കുട്ടികൾ സ്കൂളിൽ എത്തേണ്ടതില്ലെങ്കിലും ജീവനക്കാർ നേരിട്ട് തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹാജരാവണം. പൊതുവിദ്യാലയങ്ങളിലെ 12 ആം ക്ലാസ് വിദ്യാർത്ഥികൾക്കും, സ്വകാര്യസ്കൂളുകളിലെ 11, 12 ക്ലാസ് വിദ്യാർത്ഥികൾക്കും 50 ശതമാനം വിദ്യാർത്ഥികൾ എന്ന കണക്കിൽ സ്കൂളിൽ എത്താം. നഴ്‌സറികളിലും അൻപത് ശതമാനം വിദ്യാർത്ഥികൾക്ക് എത്താമെന്നും, രക്ഷിതാക്കൾക്ക് താല്പര്യം ഉണ്ടെങ്കിൽ മാത്രം കുട്ടികളെ അയച്ചാൽ മതിയെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. അതേസമയം, യൂണിവേഴ്സിറ്റികളും, മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും സാധാരണ രീതിയിൽ തന്നെ പ്രവർത്തിക്കും. ഓൺലൈൻ പാഠങ്ങൾ കുട്ടികൾ കൃത്യമായി പിന്തുടരുന്നുണ്ട് എന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തണമെന്നും വിദ്യാഭ്യാസമന്ത്രാലയം നിർദേശം നൽകി.


Latest Related News