Breaking News
ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു |
പ്രവാസി വനിതകൾക്ക് ഏറ്റവും മികച്ച സ്ഥലങ്ങളുടെ പട്ടികയിൽ ഖത്തർ

July 14, 2022

July 14, 2022

ദോഹ : 2022-ൽ പ്രവാസികൾക്കുള്ള ഏറ്റവും മികച്ച സ്ഥലമായി ഖത്തർ 26-ാം സ്ഥാനവും പ്രവാസി വനിതകൾക്കായുള്ള മികച്ച ജീവിത നിലവാരത്തിൽ ലോകത്ത് എട്ടാം സ്ഥാനവും ഖത്തർ സ്വന്തമാക്കി. ഇന്റർനേഷൻസ് എക്‌സ്‌പാറ്റ് ഇൻസൈഡർ റിപ്പോർട്ട് 2022-ലാണ് രാജ്യം ഈ നേട്ടം സ്വന്തമാക്കിയത്.ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്‌സിന്റെ ഹെൽത്ത് ആന്റ് വെൽ-ബീയിംഗ് ഉപവിഭാഗത്തിൽ  ഖത്തർ നാലാമതെത്തി.

മറ്റൊരു റാങ്കിംഗിൽ, എക്‌സ്‌പാറ്റ് എസൻഷ്യൽസ് സൂചികയിൽ ഖത്തർ എട്ടാം സ്ഥാനത്താണ്.കുവൈത്ത് ഒഴികെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളും സൂചികയിൽ ആദ്യ പത്തിൽ ഇടം നേടി..

നാല് ഉപവിഭാഗങ്ങളിലായി 52 രാജ്യങ്ങളിലാണ് സൂചികാ സർവേ നടത്തി. ഡിജിറ്റൽ ലൈഫ് വിഭാഗത്തിൽ ഖത്തർ 17-ാം സ്ഥാനത്തും അഡ്മിൻ വിഷയങ്ങളിൽ 10-ാം സ്ഥാനത്തും പാർപ്പിടത്തിൽ 24-ാം സ്ഥാനത്തും ഭാഷയിൽ നാലാം സ്ഥാനത്തുമാണ്.

സർവേയിൽ 177 ദേശീയതകൾ ഉൾക്കൊള്ളുന്ന 181 പ്രദേശങ്ങളിൽ താമസിക്കുന്ന 12,000 ആളുകളുടെ  പ്രതികരണങ്ങളാണ് ഉൾപ്പെടുത്തിയത്.ജീവിത നിലവാരത്തിലുള്ള പ്രവാസികളുടെ സംതൃപ്തി, സ്ഥിരതാമസമാക്കാനുള്ള സൗകര്യം,ജോലി,ധന സമ്പാദനം എന്നീ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് സൂചിക തയാറാക്കിയത്.

അഞ്ച് ഗൾഫ് രാജ്യങ്ങളിൽ ഖത്തർ ഉൾപെടെയുള്ള നാലെണ്ണം ഭാഷയുടെ ആദ്യ 10 സ്ഥാനങ്ങളിൽ സ്ഥാനം പിടിച്ചു.  പ്രാദേശിക ഭാഷാ വൈദഗ്ധ്യമില്ലാതെ തന്നെ ജോലി ചെയ്യാനും ജീവിക്കാനും എളുപ്പമുള്ള രാജ്യങ്ങളെയാണ് ഇതിൽ ഉൾപ്പെടുത്തിയത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക
 


Latest Related News