Breaking News
ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു |
കോവിഡ് ഭീഷണിയുണ്ടാക്കിയ ആഘാതങ്ങളെ ഖത്തർ അതിവേഗം മറികടന്നതായി ഐ.എം.എഫ്

April 28, 2022

April 28, 2022

ദോഹ : കോവിഡ് വ്യാപനം ഉണ്ടാക്കിയ പ്രത്യാഘാതങ്ങളെ നേരിടുന്നതിൽ ഖത്തർ നടത്തിയ ശ്രമങ്ങളെ അന്താരാഷ്ട്ര നാണ്യനിധി(ഐ.എം.എഫ്) പ്രശംസിച്ചു.ഏറ്റവുമധികം പ്രയാസം നേരിട്ട സ്ഥാപനങ്ങൾക്കും കുടുംബങ്ങൾക്കും ഖത്തർ പ്രഖ്യാപിച്ച സമഗ്ര സാമ്പത്തിക സഹായ പാക്കേജ് വലിയ ആശ്വാസമയത്തോടൊപ്പം ബാങ്കിംഗ് സംവിധാനത്തിൽ മതിയായ പണലഭ്യത ഉറപ്പാക്കിയയായതായും ഐ.എം.എഫ് വിലയിരുത്തി.അമ്മാനിൽ ചേർന്ന വാർത്താസമ്മേളനത്തിൽ ഐഎംഎഫ് മിഡിൽ ഈസ്റ്റ് ആൻഡ് സെൻട്രൽ ഏഷ്യ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജിഹാദ് അസൂർ ഖത്തർ ന്യൂസ് ഏജൻസിയോടാണ്  ഇക്കാര്യം പറഞ്ഞത്.

രോഗവ്യാപനത്തെ നേരിടാൻ സർക്കാർ സ്വീകരിച്ച മുൻകരുതൽ നടപടികൾ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ നിരക്ക് ഉയരാൻ ഇടയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'എണ്ണ, പ്രകൃതി വാതക വിലകളിലുണ്ടായ പുരോഗതിയും രാജ്യം  നടത്തിയ നിക്ഷേപങ്ങളും ഇതിന് കൂടുതൽ പിന്തുണ നൽകി.2022 ൽ ഖത്തർ സമ്പദ്ഘടനയിൽ 3.4 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.'വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News