Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഖത്തറിൽ ഒരു കോവിഡ് മരണം കൂടി,പുതിയ കേസുകളിൽ നേരിയ വർധനവ്

October 24, 2021

October 24, 2021

ദോഹ: ഖത്തറിൽ കോവിഡ് ബാധിച്ചു കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാൾ കൂടി മരിച്ചു. 41 വയസ്സുകാരനാണ് ചികിത്സയിലിരിക്കെ മരിച്ചത്.  രാജ്യത്ത് ഇതുവരെ 609 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

82 പുതിയ  കേസുകൾ റിപ്പോർട്ട് ചെയ്തതായും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.രാജ്യത്ത് ചികിത്സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 1003 ആയി ഉയർന്നു.പുതിയ 82 കേസുകളിൽ 63 പേര്ക്ക് സമൂഹ വ്യാപനത്തിലൂടെയാണ് രോഗം ബാധിച്ചത്. 19 പേർ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ യാത്രക്കാരാണ്.

66 പേർ രോഗമുക്തരായി.കോവിഡ് ബാധിച്ച് 12 പേർ ഇപ്പോൾ ഐ.സി.യു വിലും 45 പേർ ആശുപത്രികളിലുമാണ്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News