Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
യുണൈറ്റഡ് നേഷൻസിനെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളെ അഭിനന്ദിച്ച് ഖത്തർ

November 06, 2021

November 06, 2021

ദോഹ: ലോകരാജ്യങ്ങളുടെ കൂട്ടായ്മയായ യുണൈറ്റഡ് നേഷൻസിനെ( UN) ശക്തിപ്പെടുത്താനുള്ള 'സ്പെഷ്യൽ കമ്മിറ്റി ചാർട്ടറി'നെ പിന്തുണച്ച് ഖത്തർ രംഗത്ത്. രാജ്യങ്ങൾക്കിടയിലെ തർക്കങ്ങൾ പരിഹരിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങൾ അടങ്ങിയ 'മനില ഉച്ചകോടി പ്രഖ്യാപനം' നടപ്പിൽവരുത്തുക എന്നതാണ് സ്പെഷ്യൽ കമ്മിറ്റിയുടെ പ്രധാന ഉദ്ദേശലക്ഷ്യം. ഇതിനെ അനുകൂലിച്ചാണ് ഖത്തറിന്റെ യുഎൻ പ്രതിനിധി അഹ്മദ് അൽ മൻസൂരി രംഗത്തെത്തിയത്.

രാജ്യങ്ങൾക്കിടയിൽ സമാധാനം പുലരാൻ യുഎൻ ജനറൽ അസംബ്ലി പരിശ്രമിക്കണമെന്ന അഭിപ്രായവും ഖത്തർ മുന്നോട്ടുവെച്ചു. യുഎന്നിന്റെ സെക്യൂരിറ്റി കൗൺസിലിന് ഇതിനായി നിരവധി കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നും ഖത്തർ പ്രതിനിധി കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര നിയമങ്ങളെ ഖത്തർ ബഹുമാനിക്കുന്നുണ്ടെന്നും, നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് സമാധാനത്തിനായി യത്നിക്കാനാണ് രാജ്യത്തിന്റെ തീരുമാനമെന്നും മൻസൂരി അറിയിച്ചു. അഫ്ഗാനിസ്ഥാൻ വിഷയത്തിൽ ഖത്തർ സ്വീകരിച്ച നിലപാടും, ചർച്ചകൾക്കുള്ള പ്രധാനവേദിയായി ദോഹയെ നിശ്ചയിക്കാനുള്ള കാരണവും മൻസൂരി വിശദീകരിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ യുഎന്നിന്റെ വിവിധ വകുപ്പുകൾക്കായി മുപ്പതിനായിരം ഡോളർ സംഭാവന നൽകിയ കാര്യവും മൻസൂരി സൂചിപ്പിച്ചു.


Latest Related News