Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
കേരളം ഫലസ്തീൻ ജനതയ്‌ക്കൊപ്പം,കോഴിക്കോടിനെ ജനസാഗരമാക്കി മുസ്‌ലിംലീഗ് ഫലസ്തീൻ ഐക്യദാർഢ്യം

October 27, 2023

 iuml_holds_massive_pro_palestine_rally_at_kozhikkode

October 27, 2023

ന്യൂസ്‌റൂം ബ്യുറോ

കോഴിക്കോട് : ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് നഗരത്തിൽ സംഘടിപ്പിച്ച റാലി അക്ഷരാർത്ഥത്തിൽ ജനസാഗരമായി ജനസാഗരമായി മാറി.പതിറ്റാണ്ടുകളായി അധിനിവേശ സൈന്യത്തിൽ നിന്ന് കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങുന്ന മുറിവേറ്റ ഫലസ്തീൻ ജനതയ്ക്ക് കേരളം മനസറിഞ്ഞു നൽകിയ സ്നേഹദാർഢ്യത്തിനാണ് നഗരം വ്യാഴാഴ്ച വൈകുന്നേരം സാക്ഷ്യം വഹിച്ചത്.ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും വലിയ റാലിക്കാണ് കോഴിക്കോട് കടപ്പുറം ഇന്നലെ വേദിയായത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹനങ്ങളിലും പ്രകടങ്ങളായും എത്തിയ ആയിരങ്ങൾ കോഴിക്കോട് കടപ്പുറത്ത് ഒത്തുചേർന്നപ്പോൾ ഇന്ത്യ കണ്ട ഏറ്റവും വലിയ ഫലസ്തീൻ ഐക്യദാർഢ്യ മഹാറാലി പതിനായിരങ്ങളുടെ കൂടിച്ചേരലായി മാറി.

മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ റാലി ഉദ്ഘാടനം ചെയ്തു.ഇസ്രായേലിനെ സഹായിക്കുന്നവരെല്ലാം ഭീകരതയെ കൂട്ടുപിടിക്കുന്നവരാണെന്നും ലോകത്തെ ഏറ്റവും വലിയ ഭീകര രാജ്യം ഇസ്രായേലാണെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

'ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ മന്‍മോഹന്‍ സിങ് വരെയുള്ള പ്രധാനമന്ത്രിമാര്‍ നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ചവരായിരുന്നു. ഒരുവേള ഇന്ത്യ ഭരിച്ച വാജ്‌പേയി പോലും ആ നിലപാടില്‍ ഉറച്ച് നിന്നു. എന്നാല്‍ ആ നിലപാടില്‍ വെള്ളം ചേര്‍ത്ത് ഇസ്രായേലിനെ വെള്ളപൂശാനാണ് ഇപ്പോഴത്തെ ഭരണകൂടം തയ്യാറായിരിക്കുന്നത്. അഹിംസയുടെ മന്ത്രം ലോകത്തിന് സമര്‍പ്പിച്ച ഈ രാജ്യത്തിന് ഒരിക്കലും ഫലസ്തീനെ തള്ളിപ്പറയാനാവില്ല'-അദ്ദേഹം പറഞ്ഞു.

ഡോ. ശശി തരൂര്‍ എം.പി മുഖ്യാതിഥിയായി പങ്കെടുത്ത ഉൽഘാടന ചടങ്ങിൽ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. ദേശീയ, സംസ്ഥാന നേതാക്കള്‍ പങ്കെടുത്തു.

അതേസമയം,ഫലസ്തീന്‍ പോരാളികളെ ഭീകരരെന്ന് വിശേഷിപ്പിച്ച പരാമർശത്തിൽ വിശദീകരണവുമായി ശശി തരൂർ രംഗത്തെത്തി. താൻ എന്നും ഫലസ്തീൻ ജനതക്കൊപ്പമാണ്. തന്റെ പ്രസംഗം ഇസ്രായേലിന് അനുകൂലമാക്കി ആരും വ്യാഖ്യാനിക്കേണ്ടെന്നും പ്രസംഗത്തിലെ ഒരു വാചകം മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും ശശി തരൂർ പറഞ്ഞു.

മുസ്‍ലിം ലീഗ് റാലിയില്‍ പങ്കെടുത്ത് ഫലസ്തീന്‍ പോരാളികളെ ഭീകരരെന്ന് വിശേഷിപ്പിച്ച ശശി തരൂരിന്റെ പരാമർശമാണ് വിവാദത്തിലായത്. തരൂരിന്റെ പരാമർശം ആയുധമാക്കി കോണ്‍ഗ്രസിനെയും ലീഗിനെയും വിമർശിച്ച് സി.പി.എം നേതാക്കള്‍ രംഗത്തെത്തി. സമസ്ത നേതാക്കളും തരൂരിന്റെ പരാമർശത്തിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News