Breaking News
ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  |
ദേശീയ ദിന പരേഡ്, അമീറും പിതാവും പങ്കെടുത്തു

December 18, 2021

December 18, 2021

ദോഹ : ഖത്തറിന്റെ ദേശീയ ദിനത്തോട് അനുബന്ധിച്ചു നടന്ന ദേശീയ ദിന പരേഡ് അവസാനിച്ചു. കോർണിഷിൽ നടന്ന പരേഡിൽ ഖത്തർ അമീർ ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനിയും, പിതാവായ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിയും പങ്കെടുത്തു. ഭരണരംഗത്തെ നിരവധി ഉന്നത ഉദ്യോഗസ്ഥരും, മന്ത്രിമാരും പരേഡ് വീക്ഷിക്കാൻ എത്തിയിരുന്നു. രാജ്യത്തിന്റെ അതിഥികളായി ഫിഫ പ്രസിഡന്റ് ഇൻഫന്റിനോ, ഫ്രാൻസ് ആഭ്യന്തരമന്ത്രി ജെറാർഡ് ഡാർമനിൻ, ഇന്റർപോൾ സെക്രട്ടറി ജനറൽ യർഗൻ സ്റ്റോക്ക് എന്നിവരും പരേഡ് കാണാൻ കോർണിഷിലെത്തി. 

ദേശീയഗാനവും, ദേശീയദിനത്തെ സൂചിപ്പിക്കുന്ന 18 റൗണ്ട് വെടിവെപ്പിനും ശേഷമാണ് പരേഡ് ആരംഭിച്ചത്. സൈനികവാഹനങ്ങൾ പരേഡിൽ ഉണ്ടാവില്ലെന്ന് അറിയിച്ചിരുന്നെങ്കിലും, നാവികസേനയുടെ ആധുനികബോട്ടുകൾ പരേഡിൽ അണിനിരന്നു. വ്യത്യസ്ത എഫ്-15 ചെറുവിമാനങ്ങൾ നടത്തിയ ആകാശപ്രകടനവും പരേഡിന്റെ മാറ്റുകൂട്ടി. പരേഡിന്റെ മുഖ്യ ആകർഷണങ്ങളിൽ ഒന്നായ കാലാൾപടയുടെ മാർച്ചും പിന്നാലെ നടന്നു. കുതിരപ്പടയും ഒട്ടകങ്ങളും മാർച്ചിന്റെ ഭാഗമായി അണിനിരന്നു.


Latest Related News