Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഖത്തർ ആരോഗ്യമന്ത്രിയും ലോകാരോഗ്യസംഘടന ഡയറക്ടർ ജനറലും കൂടിക്കാഴ്ച നടത്തി

September 20, 2021

September 20, 2021

ദോഹ : ഖത്തർ ആരോഗ്യവകുപ്പ് മന്ത്രി ഡോക്ടർ ഹനാൻ മുഹമ്മദ്‌ അൽ കുവാരിയും, ലോക ആരോഗ്യ സംഘടന (WHO) ഡയറക്ടർ ജനറൽ ടെഡ്റോസ് ഗെബ്രെയ്‌സസും കൂടിക്കാഴ്ച്ച നടത്തി. ഡയറക്ടർ ജനറലിന്റെ ഖത്തർ സന്ദർശനത്തിനിടെയാണ് ഇരുവരും ഒന്നിച്ച് സമയം ചെലവഴിച്ചത്. 

അഫ്ഗാനിസ്ഥാനിലെ ജനങ്ങളെ സഹായിക്കാൻ ഇരുകൂട്ടർക്കും എന്തൊക്കെ ചെയ്യാൻ കഴിയുമെന്നതായിരുന്നു ചർച്ചയിലെ പ്രധാനവിഷയം. ഇരുവരും ചേർന്ന് അഫ്ഗാനിൽ നിന്നുള്ള അഭയാർത്ഥികൾക്ക് ഒരുക്കിയ അഭയകേന്ദ്രം സന്ദർശിക്കുകയും ചെയ്തു. അഫ്ഗാൻ കുടുംബങ്ങൾക്കൊപ്പം അൽപനേരം സമയം ചെലവഴിച്ച ശേഷമാണ് ടെഡ്റോസ് മടങ്ങിയത്. അഫ്ഗാനികളുടെ സുരക്ഷയ്ക്കും സമാധാനത്തിനുമായി ഖത്തർ എടുത്ത നിലപാടുകളെ പ്രശംസിച്ച ഡയറക്ർ ജനറൽ, ക്യാമ്പുകളിലെ സൗകര്യങ്ങളെയും അഭിനന്ദിച്ചു.


Latest Related News