Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഇസ്രയേലിനെ പിന്തുണക്കുന്നതിൽ പ്രതിഷേധിച്ച് യു.എസ് സർവകലാശാലകളിൽ വിദ്യാർത്ഥികൾ ക്‌ളാസുകൾ ബഹിഷ്കരിച്ചു

October 27, 2023

Qatar_international_malayalam_news_student_walkout_for_Gaza_in_us

October 27, 2023

ന്യൂസ്‌റൂം ഡെസ്ക്

വാഷിങ്ടണ്‍: ഇസ്രയേലിനോടുള്ള അനുകൂല നിലപാടില്‍ പ്രതിഷേധിച്ച് അമേരിക്കയിലെ സര്‍വകലാശാലകളിലെയും സ്‌കൂളുകളിലെയും വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ചു. ഇസ്രയേല്‍ സൈന്യത്തിന് ധനസഹായം ഏര്‍പ്പെടുത്തുന്നതിലും ആക്രമണത്തിന് പിന്തുണ നല്‍കുന്നതിലും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം അറിയിച്ചു.

ഫലസ്തീന്‍ നാഷണല്‍ സ്റ്റുഡന്റസ് ഫോര്‍ ജസ്റ്റിസ് ഡിസ്സെന്‍ട്ടേഴ്സ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെയും കൊളംബിയ സര്‍വകലാശാലയിലേയും ആയിരത്തിലധികം വിദ്യാര്‍ത്ഥികളാണ് വാക്കൗട്ട് റാലി നടത്തിയത്.

ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ (എന്‍.വൈ.യു)ലെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ‘ഫ്രീ പലസ്തീന്‍ എന്ന് മുദ്രവാക്യം വിളിക്കുകയും തങ്ങള്‍ക്ക് സ്വാതന്ത്ര്യവും തുല്യ അന്തസ്സും അവകാശങ്ങളും, ഇരു രാജ്യങ്ങള്‍ക്കും തുല്യപദവിയും നല്‍കണമെന്നെഴുതിയ പോസ്റ്ററുകള്‍ പിടിച്ച് തെരുവിലിറങ്ങി.

തങ്ങളുടെ സ്ഥാപനങ്ങള്‍ ഫലസ്തീനിലെ ആക്രമണത്തില്‍ നിക്ഷേപം നടത്തുകയാണെന്നും തങ്ങളുടെ പണവും മറ്റും ഇസ്രഈലിന്റെ ആക്രമണത്തെയും അധിനിവേശത്തെയും സഹായിക്കുന്നുവെന്നും എന്‍.വൈ.യുവിന്റെ പ്രസ്താവനയില്‍ പറഞ്ഞു. അവര്‍ ഞങ്ങളെ നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുകയാണെന്നും, കാരണം അവര്‍ക്ക് തങ്ങളെ ഭയമാണെന്നും എന്‍.വൈ.യു പ്രവര്‍ത്തകര്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.ഫലസ്തീന്‍ വിമോചനത്തിനായുള്ള സംഘടനയെന്ന നിലയില്‍ തങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്നുവെന്നും ഇസ്രഈല്‍ ആക്രമണത്തിനുള്ള പിന്തുണ അവസാനിപ്പിക്കാന്‍ തങ്ങളുടെ സ്ഥാപനങ്ങളെ നിര്‍ബന്ധിക്കാനുള്ള അധികാരവും കടമയും തങ്ങള്‍ക്കുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി.

2022ലെ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടില്‍ ഇസ്രയേലിനെ വര്‍ണവിവേചനം പ്രചരിപ്പിക്കുന്ന രാഷ്ട്രമായി മുദ്രക്കുത്തിയതിന് ശേഷം സര്‍വകലാശാലയുടെ ടെല്‍ അവീവ് പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് എന്‍.വൈ.യുവിലെ വിദ്യാര്‍ത്ഥികളും പ്രവര്‍ത്തകരും ആവശ്യപ്പെട്ടു.
അതേസമയം,പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ കേര്‍ണല്‍ റൊണാള്‍ഡ് വെസ്റ്റ് യു.എസ്.എല്‍.എയിലെ പ്രതിഷേധ റാലിയില്‍ പങ്കെടുക്കുമെന്ന് എക്‌സില്‍ കുറിച്ചിരുന്നു.ഗസക്കെതിരായ വംശഹത്യയും പ്രാകൃതവുമായ ആക്രമണത്തിനെതിരെയും ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളെയും കാണാന്‍ വേണ്ടിയുള്ള യാത്രയിലാണ് താനെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News