Breaking News
അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും |
ഖത്തർ ടൂറിസത്തിന്റെ ലിമോസിൻ ഡിസൈനിങ് മത്സരം, ലഭിച്ചത് 450 അപേക്ഷകൾ

November 07, 2021

November 07, 2021

ദോഹ: ഖത്തർടൂറിസവും മൊവസലാത്തും സംയുക്തമായി നടത്തിയ ലിമോസിൻ ഡിസൈൻ മത്സരത്തിന് മികച്ച പ്രതികരണം. 450 ലധികം അപേക്ഷകൾ ലഭിച്ചതായി ടൂറിസം വകുപ്പ് അറിയിച്ചു. ഇവയിൽ നിന്ന് പ്രത്യേകജൂറി തിരഞ്ഞെടുക്കുന്ന ഡിസൈനുകളിൽ നിന്നും വോട്ടെടുപ്പ് നടത്തിയാണ് വിജയികളെ കണ്ടെത്തുക. പൊതുജനങ്ങൾക്കും വോട്ട് രേഖപ്പെടുത്താനുള്ള അവസരമുണ്ടാകും. 

നവംബർ 22 നാണ് അന്തിമ ലിസ്റ്റ് പുറത്തുവിടുക. ശേഷം, നവംബർ 23 മുതൽ 30 വരെ ജൂറി അംഗങ്ങൾക്കും പൊതുജനത്തിനും വോട്ട് രേഖപ്പെടുത്താം. ഖത്തറിന്റെ പ്രകൃതി സൗഹൃദനയം, പൈതൃകം, സംസ്കാരം തുടങ്ങിയവയുമായി എത്രത്തോളം നീതി പുലർത്തി എന്നതാവും വിജയികളെ തിരഞ്ഞെടുക്കുന്നതിന് മാനദണ്ഡമാവുക എന്ന് ടൂറിസം വകുപ്പ് അറിയിച്ചു. ഏറ്റവും അധികം വോട്ട് കിട്ടുന്ന ഡിസൈനിന് ജനപ്രിയ ഡിസൈനിനുള്ള അവാർഡ് നൽകും.


Latest Related News