Breaking News
ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  |
ഖത്തർ ലോകകപ്പിനുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലേക്ക്, സന്ദർശകരുടെ താമസത്തിനും കാലാവസ്ഥയിലെ മാറ്റങ്ങൾ അറിയാനും പ്രത്യേക വെബ്‌സൈറ്റുകൾ

March 24, 2022

March 24, 2022

ദോഹ : നവംബറിൽ നടക്കുന്ന ഖത്തർ ഫുട്‍ബോൾ ലോകകപ്പുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾക്കായി മൂന്ന് വെബ്‌സൈറ്റുകൾ പുറത്തിറക്കി. ലോകകപ്പ് സമയത്തെ കാലാവസ്ഥാ അറിയിപ്പുകൾ, കളി കാണാൻ എത്തുന്നവരുടെ താമസസൗകര്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ഹയ്യ കാർഡ് എന്നീ സേവനങ്ങൾക്കായാണ് പുതിയ വെബ്‌സൈറ്റുകൾ നിലവിൽ വന്നത്. 

ഗതാഗത മന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈതിയാണ് കാലാവസ്ഥയുമായി ബന്ധപ്പെട്ട http://fifaweather2022.com എന്ന വെബ്‌സൈറ്റിന്റെ ലോഞ്ചിങ് നിർവഹിച്ചത്. ലോകകപ്പ് സമയത്തെ കാലാവസ്ഥ സംബന്ധിച്ചുള്ള സമ്പൂർണവിവരങ്ങൾ ഈ സൈറ്റിലൂടെ അറിയാനാകും. ഇതേ സൈറ്റിലെ വിവരങ്ങൾ, ഖത്തറിന്റെ കാലാവസ്ഥാ ആപ്ലികേഷനായ 'ക്യു വെതറി'ലും ലഭിക്കും. ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് വെബ്‌സൈറ്റ് രൂപകൽപന ചെയ്തത്.  ഹയ്യാ കാർഡ്, ലോകകപ്പ് കാണാനെത്തുന്നവർക്കുള്ള താമസസൗകര്യം എന്നിവയുടെ വെബ്സൈറ്റുകളും അധികൃതർ പുറത്തിറക്കി. ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കിയവർ ഹയ്യാ കാർഡിനും അപേക്ഷിക്കണം. ഹയ്യാകാർഡ് ഇല്ലാത്തവർക്ക് ലോകകപ്പ് മത്സരങ്ങൾ കാണാനൊക്കില്ല. സൗജന്യ പൊതുഗതാഗതസംവിധാനം അടക്കമുള്ള നിരവധി ആനുകൂല്യങ്ങൾ ഹയ്യാ കാർഡ് ഉടമകൾക്ക് ലഭിക്കും. http://Qatar2022.qa എന്ന വെബ്‌സൈറ്റിലൂടെയാണ് ഹയ്യാ കാർഡിനുള്ള അപേക്ഷ സമർപ്പിക്കേണ്ടത്.


Latest Related News