Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
കളമശ്ശേരി സ്‌ഫോടനത്തിൽ മരണം മൂന്നായി,പ്രതി മാർട്ടിൻ തമ്മനത്ത് എത്തിയത് സ്പോക്കൺ ഇംഗ്ലീഷ് അധ്യാപകനായി

October 30, 2023

Qatar_news_malayalam_kerala_kalamassery_death_toll_rises_to_three

October 30, 2023

ന്യൂസ്‌റൂം ബ്യുറോ

കൊച്ചി: കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ പ്രാർഥന യോഗത്തിനിടെയുണ്ടായ ബോംബ് സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന പന്ത്രണ്ട് വയസുകാരിയാണ് മരിച്ചത്.

സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ പന്ത്രണ്ട് വയസുകാരി ലിബിനയാണ് മരണത്തിന് കീഴടങ്ങിയത്. 95 ശതമാനം പൊള്ളലേറ്റ് ബേൺ ഐസിയുവിൽ ചികിത്സയിലായിരുന്നു. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.

സംഭവ സ്ഥലത്ത് വെച്ച് വെന്ത് മരിച്ച സ്ത്രീയെ ഇന്നലെ രാത്രി വൈകിയാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. പെരുമ്പാവൂർ കുറുപ്പംപടി സ്വദേശി ലിയോണ പൗലോസാണ് മരിച്ചത്. ലിയോണയുടെ മകൻ വിദേശത്ത് നിന്നെത്തിയ ശേഷം മൃതദേഹം വിട്ടുനൽകും.

അതിനിടെ സ്ഫോടനം നടത്തിയ മാർട്ടിനെ പൊലീസ് ഇന്നും വിശദമായി ചോദ്യം ചെയ്യും. ഇയാളുടെ മൊഴി പൂർണമായും അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല. സ്ഫോടനം നടത്തിയതിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നാണ് പ്രത്യേക സംഘം പരിശോധിക്കുന്നത്. സംഭവം നടന്ന സാംറ കൺവെൻഷൻ സെന്ററിൽ എൻ.ഐ.എ , എൻ.എസ്.ജി സംഘം ഇന്നലെ രാത്രി വൈകിയും പരിശോധന നടത്തിയിരുന്നു.

ഇവിടെ നിന്നും ശേഖരിച്ച ഐ.ഇ.ഡിയുടെ അവശിഷ്ടങ്ങൾ വിശദമായ പരിശോധനക്ക് വിധേയമാക്കും. തിരുവനന്തപുരത്ത് നടക്കുന്ന അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ സംഭവ സ്ഥലം സന്ദർശിക്കും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും പരിക്കേറ്റവരെ സന്ദർശിക്കാൻ ആശുപത്രിയിലെത്തും.

അതേസമയം,കളമശേരി സ്ഫോടനക്കേസ് പ്രതി എറണാകുളം ചെലവന്നൂർ സ്വദേശി ഡൊമനിക്ക് മാർട്ടിൻ സ്പോക്കൺ ഇംഗ്ലീഷ് അധ്യാപകനായാണ് തമ്മനത്ത് എത്തുന്നത്.

നാട്ടുകാർക്കൊന്നും മാർട്ടിനെക്കുറിച്ച് മോശം അഭിപ്രായമില്ല. കൊറോണ പിടിപെട്ടതോടെ വിദേശത്തേക്ക് ജോലി തേടി പോയ മാർട്ടിൻ ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്.

തമ്മനത്തുകാർക്ക് ഡൊമനിക്ക് മാർട്ടിനെ കുറിച്ച് മോശമായി പറയാൻ ഒന്നുമില്ല. നല്ല അധ്യാപകൻ, നല്ല അയൽക്കാരൻ. മാർട്ടിന് വീട് വാടകക്ക് നല്‍കിയ ജലീലിനും നല്ല അഭിപ്രായമാണ്. ജലീലിന്റെ വീടിന്റെ രണ്ടാം നിലയിലാണ് മാർട്ടിന്റെ കുടുംബം താമസിക്കുന്നത്.

ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് ഡൊമനിക്കിന്റെ കുടുംബം. മകൻ യു.കെയിൽ പഠിക്കുന്നു. മകൾക്ക് എറണാകുളത്ത് ഐ.ടി കമ്പിനിയിൽ ജോലി. വിദേശത്തായിരുന്ന ഇയാൾ മകളുടെ ചികിത്സക്കായാണ് നാട്ടിലെത്തിയത്. സ്ഫോടനം നടത്തിയത് ഡൊമിനിക് ആണെന്ന് അറിഞ്ഞതോടെ ഭാര്യ തന്നെ വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News