Breaking News
ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു |
ഇന്ത്യയുമായി കൂടുതൽ കരാറുകളിൽ ഒപ്പിട്ട് ഖത്തർ, ഈ വർഷത്തെ ആദ്യ ഒൻപത് മാസങ്ങളിൽ നടന്നത് 9 ബില്യൺ ഡോളറിന്റെ നയതന്ത്ര ഇടപാടുകൾ

December 15, 2021

December 15, 2021

ദോഹ : ഖത്തറുമായി വ്യാപാരങ്ങൾ നടത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് മൂന്നാം സ്ഥാനം. ഇന്ത്യക്കാരുടെ പൂർണ ഉടമസ്ഥതയിലുള്ള 55 കമ്പനികളും, ഇന്ത്യ - ഖത്തർ പൗരന്മാരുടെ സംയുക്ത ഉടമസ്ഥതയിൽ 15000 കമ്പനികളുമാണ് ഖത്തറിൽ പ്രവർത്തിക്കുന്നത്. വാണിജ്യവ്യവസായ മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറിയായ റാഷിദ്‌ അൽ ഖാതിർ ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്. 


വ്യവസായ സാദ്ധ്യതകൾ ചർച്ച ചെയ്യാനുള്ള പ്രത്യേക ഉച്ചകോടിക്കിടെയാണ് ഖാതിർ ഈ കണക്കുകൾ അവതരിപ്പിച്ചത്. മൂന്ന് ദിവസം നീണ്ടുനിന്ന ഉച്ചകോടി, ഇന്ത്യൻ വ്യവസായവകുപ്പ് മന്ത്രി പിയൂഷ് ഗോയലാണ് വീഡിയോ കോൺഫറൻസിങ് സംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്തത്. ഖത്തറിലെ നിക്ഷേപസാധ്യതകളെ കൃത്യമായി വിലയിരുത്തിയ ഉച്ചകോടിയിൽ 26 സെഷനുകളാണ് നടന്നത്. ഈ വർഷത്തോടെ ഖത്തറിന്റെ സാമ്പത്തിക വളർച്ചയിൽ 3 ശതമാനം ഉയർച്ച കൈവരിക്കുമെന്ന ലോകബാങ്കിന്റെ റിപ്പോർട്ടും ഖാതിർ പങ്കുവെച്ചു.


Latest Related News