Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഖത്തർ ഐ.എം.സി.സി മുൻ മുൻ വൈസ് പ്രസിഡന്റ് റൈസൽ നിര്യാതനായി

April 30, 2022

April 30, 2022

ദോഹ: ഖത്തർ ഐ.എം.സി.സി മുൻ വൈസ് പ്രസിഡൻ്റും വടകര സ്വദേശിയുമായ യു. റൈസൽ (43) നാട്ടിൽ നിര്യാതനായി.വടകരയിലെയും സമീപ പ്രദേശങ്ങളിലെയും ജീവകാരുണ്യ പ്രവർത്തന മേഖലയിൽ സജീവമായിരുന്നു.ഒന്നര വർഷം മുമ്പാണ് റൈസൽ ഖത്തറിൽ നിന്ന് നാട്ടിലേക്ക് പോയത്. കോവിഡിനെ തുടർന്നുണ്ടായ  പ്രത്യേക സാഹചര്യത്തിൽ നാട്ടിൽ നിന്ന് തിരിച്ചു വരാൻ കഴിഞ്ഞിരുന്നില്ല. വീണ്ടും ഖത്തറിൽ തിരിച്ചെത്തിക്കാൻ സുഹൃത്തുക്കൾ ശ്രമിക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്.

വെള്ളിയാഴ്ച രാത്രി നെഞ്ച് വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചിരുന്നു.ഭാര്യയും രണ്ട് ആൺമക്കളും ഉണ്ട്.

ഖത്തറിലെ പെർഫെക്ട് കാറ്ററിംഗ് സെർവീസസ് കമ്പനിയിൽ ജോലി ചെയ്തിരുന്നു. സഹപ്രവർത്തകൻ്റെ വേർപാടിൽ ഖത്തർ ഐ.എം.സി.സി അനുശോചനം അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News