Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഖത്തർ വിദേശകാര്യമന്ത്രാലയം പ്രതിനിധി കാബൂളിലെത്തി

September 03, 2021

September 03, 2021

ദുബായ് : ഖത്തർ വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ  അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളം സന്ദർശിച്ചതായി അൽജസീറ റിപ്പോർട്ട് ചെയ്തു. അമേരിക്കൻ അധിനിവേശം അവസാനിച്ചതോടെ പ്രവർത്തനം നിലച്ച വിമാനത്താവളം വീണ്ടും പ്രവർത്തനസജ്ജമാക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഖത്തർ തങ്ങളുടെ പ്രതിനിധിയെ അഫ്ഗാനിൽ എത്തിച്ചത്.

അഫ്ഗാനിലേക്ക് അവശ്യവസ്തുക്കൾ എത്തിക്കുന്നതിലും മറ്റും സുപ്രധാന പങ്ക് വഹിക്കുന്ന കാബൂൾ വിമാനത്താവളം സുഗമമായി പ്രവർത്തിപ്പിക്കാൻ തുർക്കിയും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. സാങ്കേതികവിദഗ്ധരുടെ സംഘത്തെ നേരത്തെ തന്നെ ഖത്തർ കാബൂളിൽ എത്തിച്ചിരുന്നു. ഭരണത്തിലെ അനിശ്ചിതത്വത്തിനൊപ്പം കൊടിയ വരൾച്ചയും വലയ്ക്കുന്ന അഫ്ഗാൻ ജനതയ്ക്ക് കാബൂൾ വിമാനത്താവളത്തിന്റെ പ്രവർത്തനം അത്രമേൽ അനിവാര്യമാണ്.


Latest Related News