Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഖത്തർ വിദേശകാര്യമന്ത്രി ഇന്ന് വാഷിംഗ്ടണിൽ, അമേരിക്കൻ പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തും

November 12, 2021

November 12, 2021

ദോഹ : ഖത്തർ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ്‌ ബിൻ അബ്ദുറഹ്മാൻ അൽ താനിയും സംഘവും ഇന്ന് വാഷിംഗ്ടണിൽ. ഖത്തർ അമേരിക്ക വാർഷിക ചർച്ചകളുടെ നാലാം പതിപ്പിൽ പങ്കെടുക്കാനായാണ് മന്ത്രി അമേരിക്കയിലേക്ക് തിരിച്ചത്. ഖത്തർ സംഘത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ സ്വീകരിക്കും.

അമേരിക്കൻ പ്രതിരോധമന്ത്രാലയ പ്രതിനിധികളും, സ്റ്റേറ്റ് സെക്രട്ടറിയും പങ്കെടുക്കുന്ന വാർഷിക ചർച്ചയിൽ തീവ്രവാദത്തെ ചെറുക്കാനുള്ള പദ്ധതികൾ, മനുഷ്യാവകാശലംഘനങ്ങളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ, പൊതുജനാരോഗ്യം, കാലാവസ്ഥ, പ്രതിരോധത്തിലെ പരസ്പരധാരണ തുടങ്ങിയ ഒരുപിടി വിഷയങ്ങൾ ചർച്ച ചെയ്യപ്പെടും. ദോഹയുടെ ഏറ്റവും പ്രധാനപ്പെട്ട വിപണനപങ്കാളികളിൽ ഒന്നായാണ് വാഷിംഗ്ടൺ വിലയിരുത്തപ്പെടുന്നത്. 2021 വർഷത്തിന്റെ ആദ്യപകുതിയിൽ 2.5 ബില്യൺ ഡോളറിന്റെ വിവിധ കരാറുകളിലാണ് ഖത്തറും അമേരിക്കയും ഒപ്പുവെച്ചത്. നിക്ഷേപകരംഗത്തും ഇരുരാജ്യങ്ങൾക്കുമിടയിൽ ഊഷ്മളമായ ബന്ധമാണുള്ളത്. നൂറ്റി ഇരുപതോളം കമ്പനികളാണ് വിവിധ ഖത്തറി സ്ഥാപനങ്ങളുമായി നിക്ഷേപക്കരാറിൽ ഒപ്പുവെച്ചിട്ടുള്ളത്.


Latest Related News