Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
യുക്രൈൻ സംഘർഷം : ഖത്തർ - റഷ്യ വിദേശകാര്യമന്ത്രിമാർ കൂടിക്കാഴ്ച്ച നടത്തി

March 14, 2022

March 14, 2022

ദോഹ : യുക്രൈനിൽ റഷ്യ ആക്രമണം തുടരുന്ന സാഹചര്യത്തിൽ, ഖത്തർ വിദേശകാര്യ മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ്‌ ബിൻ അബ്ദുൾ റഹ്മാൻ അൽ താനിയും, റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്റോവും കൂടിക്കാഴ്ച്ച നടത്തി. അൽ താനിയുടെ മോസ്‌കോ സന്ദർശനത്തിനിടെയാണ് ഇരുവരും നയതന്ത്രചർച്ച നടത്തിയത്. 

യുക്രൈനിലെ റഷ്യൻ അധിനിവേശമായിരുന്നു പ്രധാന ചർച്ചാ വിഷയം. പ്രതിസന്ധിക്ക് സമാധാനപൂർണമായി പരിഹാരം കാണാൻ ലോകരാജ്യങ്ങൾക്കൊപ്പം പ്രവർത്തിക്കുമെന്ന് ഉറപ്പുനൽകിയ ഖത്തർ, നയതന്ത്രചർച്ചകളിലൂടെ വിഷയം ഒത്തുതീർപ്പിലെത്തിക്കാൻ കഴിയുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു. കൃത്യമായ സമയത്താണ് ഖത്തറിന്റെ ഇടപെടലെന്നും, നിരവധി കാര്യങ്ങളിൽ ഒന്നിച്ചു പ്രവർത്തിക്കാൻ ഇരുരാജ്യങ്ങൾക്കും കഴിയുമെന്ന് കരുതുന്നു എന്നുമായിരുന്നു റഷ്യൻ വിദേശകാര്യമന്ത്രിയുടെ പ്രതികരണം.


Latest Related News