Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഖത്തറിൽ പ്രവാസിയായ വടകര സ്വദേശിയെ കാണാനില്ലെന്ന് പരാതി

March 31, 2022

March 31, 2022

വടകര സ്വദേശിയായ ഖത്തർ പ്രവാസിയെ നാട്ടിൽ കാണാതായതായി പരാതി. പിതാവിന്റെ മരണാന്തര ചടങ്ങുകളിൽ പങ്കെടുക്കാനായി നാട്ടിലെത്തിയ മന്തരത്തൂർ കുന്നുമ്മർകണ്ടി അബ്ദുൾ സലാമിനെയാണ് കാണാതായത്. അടുത്ത മാസം പത്താം തിയ്യതി ഖത്തറിലേക്ക് മടങ്ങാനിരിക്കെയാണ് തിരോധാനം. 

ഇന്നലെ രാവിലെ വീട്ടിൽ നിന്നുമിറങ്ങിയ ഹമീദിനെ, സമീപത്തെ ടൗണിൽ കണ്ടതായി പ്രദേശവാസികൾ അറിയിച്ചു. എന്നാൽ പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയതോടെ പരിഭ്രാന്തരായ ബന്ധുക്കൾ അന്വേഷിച്ചിറങ്ങുകയായിരുന്നു. സംഭവത്തിൽ വടകര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതായി ബന്ധുക്കൾ അറിയിച്ചു. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വടകര പോലീസ് സ്റ്റേഷനിലെ നമ്പറായ 0496 2524206 ൽ അറിയിക്കണമെന്ന് ബന്ധുക്കൾ അഭ്യർത്ഥിച്ചു.


Latest Related News