Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
അഫ്ഘാനിലെ ഇടപെടൽ,വാൾസ്ട്രീറ്റ് ജേർണലിന്റെ ആരോപണം തള്ളി ഖത്തർ

August 22, 2022

August 22, 2022

ദോഹ : അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ഭരണം തിരിച്ചുപിടിക്കുന്നതിൽ ഖത്തർ പ്രധാന പങ്കുവഹിച്ചുവെന്നും അതുകൊണ്ടുതന്നെ പതിനായിരക്കണക്കിന് അഫ്ഘാൻ അഭയാർത്ഥികളോട് ഖത്തർ കടപ്പെട്ടിരിക്കുന്നുവെന്നുമുള്ള  വാൾസ്ട്രീറ്റ് ജേർണലിന്റെ ആരോപണം ഖത്തർ നിഷേധിച്ചു.'ഖത്തർ എന്തുകൊണ്ട് അഫ്ഘാൻ അഭയാർത്ഥികളോട് കടപ്പെട്ടിരിക്കുന്നു"(What Qatar Owes Afghanistan’s Refugees) എന്ന തലക്കെട്ടിൽ ആഗസ്റ്റ് 15ന് വാൾസ്ട്രീറ്റ് ജേർണൽ പ്രസിദ്ധീകരിച്ച,ജോനാഥൻ ഷാൻസറും ബിൽ റോജിയോയും ചേർന്ന് എഴുതിയ ലേഖനത്തിലാണ് ഖത്തറിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉള്ളത്.

അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്ര ഹൈക്കമ്മീഷണറുടെ ഓഫീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം അവസാനത്തോടെ, അഫ്ഗാനിസ്ഥാനി ൽ നിന്ന് 3.5 ദശലക്ഷം ആളുകൾ കുടിയൊഴിപ്പിക്കപ്പെടുകയും രണ്ട് ദശലക്ഷത്തിലധികം ആളുകൾ രാജ്യം വിടുകയും ചെയ്തിട്ടുണ്ട്.അമേരിക്കയുടെ മറ്റൊരു സഖ്യകക്ഷിയായ ഖത്തറാണ് ഭരണം തിരിച്ചു പിടിക്കാൻ താലിബാനെ സഹായിച്ചതെന്നുമാണ് ലേഖനത്തിൽ ആരോപിക്കുന്നത്.2010-ന്റെ തുടക്കത്തിൽ, മുതിർന്ന താലിബാൻ നേതാക്കൾ  ഖത്തർ ഗവൺമെന്റിന്റെ പിന്തുണയോടെ, ഒബാമ ഭരണകൂടവുമായി ചർച്ചകൾ നടത്തുന്നതിന് ദോഹയിൽ  ഓഫീസ് സ്ഥാപിക്കുന്നതിലൂടെ താലിബാന് സ്വീകാര്യത നേടിക്കൊടുത്തുവെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. വാഷിംഗ്ടണിലെ ഖത്തറിന്റെ മീഡിയ അറ്റാഷെ  അലി അൽ-അൻസാരി വാൾസ്ട്രീറ്റ് ജേർണലിന് നൽകിയ കത്തിൽ ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമാക്കി.2020 ൽ താലിബാനും യുഎസും തമ്മിലുള്ള ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കുന്നതിനൊപ്പം ഖത്തറിന്റെ പങ്ക് എല്ലായ്പ്പോഴും തീവ്രത കുറയ്ക്കുന്നതിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


"വാസ്തവത്തിൽ,യുഎസ് ഗവൺമെന്റിന്റെ അഭ്യർത്ഥന പ്രകാരമാണ് മുൻ അഫ്ഗാൻ ഗവൺമെന്റുമായി ഏകോപിപ്പിച്ച്, സമാധാനത്തിനായുള്ള സംഭാഷണം തുടങ്ങാൻ   ദോഹയിൽ  താലിബാന്റെ രാഷ്ട്രീയ ഓഫീസ്  സ്ഥാപിച്ചത്.അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ യുദ്ധം അവസാനിപ്പിക്കാനും  മനുഷ്യാവകാശങ്ങൾക്ക്  പിന്തുണ നൽകുന്നതിലും ഖത്തർ പ്രധാന പങ്ക് വഹിച്ചു."-അദ്ദേഹം കൂട്ടിച്ചേർത്തു.

താലിബാനും മുൻ അഫ്ഗാൻ സർക്കാരും തമ്മിലുള്ള ചർച്ചകൾക്കും അവസാന നിമിഷം വരെ ഖത്തർ ആതിഥേയത്വം വഹിച്ചിട്ടുണ്ട്.താലിബാൻ പിടിച്ചെടുക്കുന്ന സമയത്ത് മുൻ അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനി കാബൂളിൽ നിന്ന് പലായനം ചെയ്തില്ലായിരുന്നെങ്കിൽ ചർച്ചകൾ തുടരുമായിരുന്നുവെന്നും അലി അൽ-അൻസാരി വിശദീകരിച്ചു.

"അമേരിക്കൻ ഭരണകൂടത്തിലെ ഒന്നിലധികം  ഭരണവിഭാഗങ്ങളുമായി ചേർന്ന്,അമേരിക്കൻ ഭരണകൂടത്തിന്റെ ഏകോപനത്തോടെയാണ് ഖത്തർ എല്ലാ കാര്യങ്ങളും നടത്തിയത്.  അതേസമയം, അഫ്ഗാനിസ്ഥാനിലെ സിവിലിയന്മാർക്കെതിരായ എല്ലാ അക്രമങ്ങളെയും അവർക്കെതിരായ പൗരാവകാശ ലംഘനങ്ങളെയും ഞങ്ങൾ ആവർത്തിച്ച് അപലപിക്കുന്നു, ”അൽ-അൻസാരി കൂട്ടിച്ചേർത്തു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News