Breaking News
ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു |
നിരോധിച്ച ഗുളികകള്‍ കള്ളക്കടത്ത് നടത്താന്‍ ശ്രമിച്ചയാളെ ഖത്തര്‍ കസ്റ്റംസ് പിടികൂടി

November 26, 0202

November 26, 0202

ദോഹ: നിരോധിച്ച ഗുളികകള്‍ ഖത്തറിലേക്ക് കള്ളക്കടത്ത് നടത്താന്‍ ശ്രമിച്ച യാത്രക്കാരനെ ഖത്തര്‍ കസ്റ്റംസ് പിടികൂടി. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (എച്ച്.ഐ.എ) വച്ചാണ് ഇയാളെ പിടികൂടിയത്.

നിരോധിച്ച 397 ലിറിക്ക (Lyrica) ഗുളികകളും 46 ക്യാപ്റ്റഗണ്‍ (Captagon) ഗുളികകളുമാണ് ഇയാളില്‍ നിന്ന് പിടികൂടിയതെന്ന് കസ്റ്റംസ് ട്വീറ്റ് ചെയ്തു. യാത്രക്കാരനെ പരിശോധിച്ചപ്പോഴാണ് നിരോധിത ഗുളികകള്‍ കണ്ടെത്തിയത്. 

നിയമവിരുദ്ധമായ വസ്തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുവരരുത് എന്ന് കസ്റ്റംസ് നിരന്തരമായി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കള്ളക്കടത്ത് പിടികൂടാനുള്ള ഏറ്റവും ആധുനികമായ ഉപകരണങ്ങള്‍ കസ്റ്റംസിന്റെ പക്കലുണ്ട്. കൂടാതെ യാത്രക്കാരുടെ ശരീരഭാഷ നിരീക്ഷിച്ച് മനസിലാക്കുന്നതിനും കള്ളക്കടത്തുകാരുടെ ഏറ്റവും പുതിയ രീതികളെ കുറിച്ച് മനസിലാക്കുന്നതിനുമുള്ള പരിശീലനവും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് നിരന്തരമായി നല്‍കുന്നുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക.

ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

جمارك مطار حمد الدولي تضبط مسافراً حاول تهريب كمية من الحبوب الممنوعة من نوعية (لاريكا ) و(كبتاجون)، تم العثور على الحبوب الممنوعة عند تفتيش المسافر ذاتياً، وقد بلغ إجمالي المواد المضبوطة عدد 397 قرص من نوعية لاريكا ، وعدد 46 قرص من نوعية كبتاجون#جمارك_قطر pic.twitter.com/w6087Jc9V7

— الهيئة العامة للجمارك (@Qatar_Customs) November 26, 2020


Latest Related News