Breaking News
ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  |
ഖത്തറിൽ പുതിയ കോവിഡ് രോഗികൾ രണ്ടായിരം കടന്നു,ഇന്ന് 2273 പുതിയ രോഗികൾ

January 05, 2022

January 05, 2022

ഫോട്ടോ : നൗഷാദ് തെക്കയിൽ

ദോഹ : ഖത്തറിൽ ഇന്ന്  2273 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 1687 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായപ്പോൾ, 586 പേർ വിദേശരാജ്യങ്ങളിൽ നിന്നും എത്തിയവരാണ്.  കഴിഞ്ഞ 24 മണിക്കൂറിനിടെ 193 പേരാണ് കോവിഡിൽ നിന്നും രോഗമുക്തരായത്. ഇന്ന് കോവിഡ് കാരണം ഒരു രോഗി പോലും മരണമടഞ്ഞിട്ടില്ല. 446 പേരാണ് കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 35 രോഗികൾ തീവ്രപരിചരണവിഭാഗത്തിലാണ്. ബൂസ്റ്റർ ഡോസുകൾ അടക്കം ഇക്കഴിഞ്ഞ 24 മണിക്കൂറിൽ 10435 ഡോസ് വാക്സിനുകൾ കുത്തിവെച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.


Latest Related News