Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഖത്തർ കോവിഡ് വ്യാപനത്തെ അതിജീവിക്കുന്നതായി സൂചന,പുതിയ കേസുകൾ ഇന്നും കുറവ് 

April 29, 2021

April 29, 2021

ദോഹ: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ ഖത്തർ ഘട്ടംഘട്ടമായി അതിജീവിക്കുന്നതായി സൂചന.കഴിഞ്ഞ വാരം റിപ്പോർട്ട് ചെയ്ത ഉയർന്ന മരണ നിരക്കും രോഗമുക്തിയുടെ കാര്യത്തിലുണ്ടായ ഗണ്യമായ കുറവും വലിയ ആശങ്കക്ക് ഇടയാക്കിയിരുന്നു.എന്നാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുതുതായി സ്ഥിരീകരിക്കുന്ന കേസുകളും പ്രതിദിന മരണനിരക്കും വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്.ഒപ്പം,രോഗമുക്തരുടെ എണ്ണത്തിലുണ്ടാവുന്ന വർധനവും ഏറെ ആശ്വാസമാകുന്നുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ, 687 പേര്‍ക്കാണ്  കോവിഡ് സ്ഥിരീകരിച്ചത്.. 1633 പേരാണ് രോഗമുക്തി നേടിയത്. 342 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.. 345 പേര്‍ വിദേശയാത്ര കഴിഞ്ഞു രാജ്യത്ത് തിരിച്ചെത്തിയവരാണ്.. 16,575 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

24 മണിക്കൂറിനിടെ 5 പേര്‍ കൂടി കോവിഡ് മൂലം മരിച്ചു. 41, 49, 65, 75, 82 വയസ്സുള്ളവരാണ് മരിച്ചത്. ആകെ മരണം 450 ആയി.. . ഇന്ന് 47 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 910 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News