Breaking News
ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  |
തൊഴിലാളികളുടെ അവകാശ സംരക്ഷണം : ആംനസ്റ്റിയുടെ നിർദേശങ്ങൾ നടപ്പാക്കി വരികയാണെന്ന് ഖത്തർ

September 20, 2019

September 20, 2019

ദോഹ: പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന കാര്യത്തില്‍ ഖത്തര്‍ വലിയ പുരോഗതി കൈവരിച്ചതായി ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസ്(ജി.സി.ഒ) അറിയിച്ചു. കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട് ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഉന്നയിച്ച പ്രശ്‌നങ്ങളില്‍ നടപടികള്‍ കൈക്കൊണ്ടു വരികയാണ്. ഇതുമായി ബന്ധപ്പെട്ട് അടുത്തായി നടത്തിയ നിയമ ഭേദഗതികള്‍ക്കനുസരിച്ചു വേണ്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ജി.സി.ഒ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാനായി തൊഴിൽ തർക്ക പരിഹാര സമിതികൾ രൂപീകരിക്കുന്നതടക്കമുള്ള നിയമ ഭേദഗതികളാണു നടത്തിയിട്ടുള്ളത്. ഇതുവഴി അതിവേഗത്തില്‍ തന്നെ തൊഴില്‍ പ്രശ്‌നങ്ങള്‍ തീര്‍പ്പാക്കാന്‍ കഴിയുന്നുണ്ട്. തൊഴില്‍ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും ഇതുവഴി സാധിച്ചിട്ടുണ്ട്.

രാജ്യത്തെ വര്‍ക്കേഴ്‌സ് സപ്പോര്‍ട്ട് ആന്‍ഡ് ഇന്‍ഷുറന്‍സ് ഫണ്ട് ഇതുവരെ പ്രവര്‍ത്തനക്ഷമമല്ലെന്ന ആംനസ്റ്റി റിപ്പോര്‍ട്ട് തെറ്റാണെന്നും ജി.സി.ഒ പറഞ്ഞു. പ്രവാസി തൊഴിലാളികളുടെ നിരവധി പ്രശ്‌നങ്ങളില്‍ ഇതിനകം ഫണ്ട് ഇടപെട്ടിട്ടുണ്ട്. ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ അടക്കമുള്ള എന്‍.ജി.ഒകളുമായി സഹകരിച്ചു തൊഴില്‍ നിയമ പരിഷ്‌ക്കരണങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.


Latest Related News