Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
പരിശുദ്ധ റമദാൻ : 'ഖത്തർ ചാരിറ്റി' 133 മില്യണിന്റെ പദ്ധതികൾ നടപ്പിലാക്കും

March 21, 2022

March 21, 2022

ദോഹ : റമദാൻ മാസത്തിൽ വ്യത്യസ്ത പദ്ധതികളിലായി 133 മില്യൺ ചെലവഴിക്കുമെന്ന് ഖത്തർ ചാരിറ്റി അറിയിച്ചു. ഖത്തറടക്കം, 40 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഈ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുക. മൂന്ന് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള, വിവിധ പ്രതിസന്ധികളിൽ പെട്ടുഴറുന്ന രാജ്യങ്ങളെ ആണ് പട്ടികയിൽ ഉൾപെടുത്തിയിട്ടുള്ളതെന്ന് ഖത്തർ ചാരിറ്റി അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു.

രണ്ട് മില്യൺ ആളുകൾക്കാണ് പദ്ധതികളുടെ പ്രയോജനം ലഭിക്കുക. അശരണരായ ആളുകളെ ചേർത്ത് പിടിക്കാൻ ഏവരും തയ്യാറാവണമെന്നും, റമദാനിന്റെ പവിത്രത തിരിച്ചറിയണമെന്നും ഖത്തർ ചാരിറ്റിയുടെ മീഡിയാ വിഭാഗം സി.ഇ.ഒ അഹ്മദ് യൂസുഫ് ഫക്രൂ പത്രസമ്മേളനത്തിൽ പറഞ്ഞു. നോമ്പ് അനുഷ്ഠിക്കുന്നവർക്ക് നോമ്പുതുറയ്ക്കുള്ള ഭക്ഷ്യകിറ്റുകളുടെ വിതരണം, പാവപ്പെട്ട കുട്ടികൾക്കും അനാഥർക്കും ഈദ് വസ്ത്രങ്ങൾ നൽകുക തുടങ്ങിയവയാണ് പ്രധാനപദ്ധതികൾ


Latest Related News