Breaking News
രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  |
ഖത്തറിൽ കോവിഡ് നിയത്രണങ്ങൾ തുടരും,മന്ത്രിസഭാ യോഗം സ്ഥിതിഗതികൾ വിലയിരുത്തി

August 12, 2021

August 12, 2021

ദോഹ : ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനം.പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തിയത്. നിലവിലുള്ള മുന്‍കരുതല്‍ നടപടികള്‍ തുടരാനും യോഗത്തില്‍ തീരുമാനമായി.

അതേസമയം ഖത്തറില്‍ കോവിഡ് വാക്‌സിനേഷന്‍ 40 ലക്ഷം കടന്നു.രാജ്യത്ത് വാക്‌സിനേഷന്‍ ആരംഭിച്ചതു മുതല്‍ 40,12,536 ഡോസ് വാക്‌സിനാണ് നല്‍കിയത്. 12 വയസ്സിനും അതിന് മുകളിലും പ്രായമുള്ള 88.8 ശതമാനം പേര്‍ക്ക് ഇതിനകം ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അബൂസംറ അതിര്‍ത്തിയിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള സ്ഥിരം സമിതിയുടെ നിയമനവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളില്‍ ഭേദഗതി വരുത്താനും ഇന്നലെ ചേര്‍ന്ന യോഗം തീരുമാനിച്ചു. ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ടാണ് സമിതി പ്രവര്‍ത്തിക്കുന്നത്.


Latest Related News