Breaking News
ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു |
എ.എഫ്.സി ഏഷ്യൻ കപ്പിന്ക്ക് വേദിയാകാൻ ഖത്തറും,ബിഡ് സമർപ്പിച്ചത് നാല് രാജ്യങ്ങൾ

July 18, 2022

July 18, 2022

ദോഹ : 2023 ലെ എ.എഫ്.സി  ഏഷ്യൻ കപ്പ് ഫുട്‍ബോൾ മത്സരങ്ങൾക്ക്   ആതിഥേയത്വം വഹിക്കാൻ ഖത്തർ ബിഡ് സമർപ്പിച്ചു.മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ മത്സരിക്കുന്ന നാല് രാജ്യങ്ങളെ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനാണ് പ്രഖ്യാപിച്ചത്. ആസ്‌ട്രേലിയ,ഇന്തോനേഷ്യ,കൊറിയ എന്നിവയാണ് മറ്റു രാജ്യങ്ങൾ.താൽപര്യമുള്ള മറ്റു രാജ്യങ്ങൾ  2022 ജൂലൈ 15-നകം അപേക്ഷിക്കണമെന്നും ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ അറിയിച്ചിട്ടുണ്ട്.

2019 ൽ അബുദാബിയിൽ നടന്ന ഏഷ്യാകപ്പിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ജപ്പാനെ പരാജയപ്പെടുത്തി ഖത്തർ കിരീടം ചൂടിയിരുന്നു.ഖത്തറിനെതിരായ ഉപരോധം തുടരുന്നതിനിടെ യു.എ.ഇയിൽ നടന്ന വാശിയേറിയ മത്സരത്തിൽ ഖത്തർ കിരീടം ചൂടിയത് ലോകമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

ഫിഫ ലോകകപ്പിന് ശേഷം തൊട്ടടുത്ത വർഷം തന്നെ ഏഷ്യാകപ്പിന് കൂടി  ആതിഥേയത്വം വഹിക്കാൻ ഖത്തറിന് അവസരം ലഭിക്കുകയാണെങ്കിൽ രാജ്യത്തെ ബിസിനസ് മേഖലയ്ക്കും അണമുറിയാത്ത ഫുട്‍ബോൾ ആവേശത്തിനും അത് വലിയ മുതൽക്കൂട്ടാവും.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News